×
login
കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്; ആദ്യ ഘട്ടത്തില്‍ അയച്ചത് 25 ഓട്ടോകള്‍; ഇനി അയക്കുന്നത് ശ്രീലങ്കയിലേക്കും ബംഗ്ലാദേശിലേക്കും

അദ്യ ഘട്ടത്തില്‍ 25 ഓട്ടോകള്‍ അയച്ചിരിക്കുന്നത്. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്തു തുടങ്ങി. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയാണ് നേപ്പാളിലേക്ക് കയറ്റി അയക്കുന്നത്. അദ്യ ഘട്ടത്തില്‍ 25 ഓട്ടോകള്‍ അയച്ചിരിക്കുന്നത്. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്‌ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി.

സര്‍ക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എല്‍  ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകള്‍ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ 24 കോടി രൂപയാണ് കെ.എ.എല്ലിന് നല്‍കിയത്. കൊറോണ ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നല്‍കും. എല്ലാ ജില്ലകളിലും വനിതകള്‍ക്ക് ഇ-വാഹനം നല്‍കുന്ന പദ്ധതിക്ക്  രൂപം നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേര്‍ക്ക് ഇ-ഓട്ടോ സബ്‌സിഡിയോടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകള്‍ക്ക് സ്വയം തൊഴില്‍ നേടാനാകുമെന്നും അദേഹം  പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം.

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.