മുംബൈ: ഇറ്റാലിയന്‍ സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ മോഡല്‍ ലംബോര്ഡഗിനി ഹുറാക്കന് ഇവോ സ്പൈഡര്‍ ഇന്ത്യന്‍ വിപണിയില്‍. മഹാരാഷ്ട്രയിലെ മുംബൈയില്‍ ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ ഷോറൂം ഉദ്ഘാടനച്ചടങ്ങിലാണ് കാര്‍ അവതരിപ്പിച്ചത്. 4.1 കോടി രൂപയാണ് കാര്‍വില. ഹുറാകാന് ഇവോ കൂപ്പെയുടെ കണ്‍വേര്‍ട്ടബിള്‍ മോഡലാണ് ഇവോ സ്പൈഡര്‍. സ്റ്റാന്റേര്‍ഡ് ഹുറാക്കാന് ഇവോ കൂപ്പെയ്ക്ക് 3.73 കോടി രൂപയായിരുന്നു
2019 ഫെബ്രുവരിയിലാണ് ഹുറാക്കന് ഇവോ സ്പൈഡര്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ചത്. വെറും 8 മാസത്തിനുള്ളില്‍ കാര്‍ ഇന്ത്യയിലെത്തി എന്നതും ശ്രദ്ധേയമാണ്. 17 സെക്കന്‍ഡിനുള്ളില്‍ പിന്‍വലിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക്ക് ഓപ്പറേറ്റഡ് റൂഫാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുമ്പോഴും വെറും പതിനേഴ് സെക്കന്‍ഡ് കൊണ്ട് വാഹനത്തിന്റെ റൂഫ് ടോപ്പ് തുറക്കാന്‍ സാധിക്കും. ഇതിനായുള്ള ഇലക്ട്രോ-ഹൈഡ്രോളിക് റൂഫ് ഫോള്‍ഡിങ് മെക്കാനിസം വഴി വാഹനത്തിന്റെ ഭാരം 120 കിലോഗ്രാം ഉയര്‍ന്നിട്ടുണ്ട്.
640 എച്ച്പി മാസീവ് പവറും 600 എന്‍.എം ടോര്‍ക്കുമേകുന്ന 5.2 ലിറ്റര്‍ വി10 എന്‍ജിനാണ് ഇവോ സ്പൈഡറിനും കരുത്തേകുന്നത്. സെവന് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന് ഓപ്ഷന്. 3.1 സെക്കന്‍ഡില്‍ ഇവോ സ്പൈഡര്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും. ഇവോ കൂപ്പെയെക്കാള് 0.2 സെക്കന്‍ഡ് കുറവാണിതിന്. അതേസമയം പരമാവധി വേഗത രണ്ടിനും തുല്യമാണ്. മണിക്കൂറില്‍ 325 കിലോമീറ്റര്‍.
സ്പോര്‍ട്ട്, കോര്‍സ, സ്ട്രാഡ, എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ സൂപ്പര്‍കാറില്‍ വാഗ്ദാനം ചെയ്യുന്നു. സ്റ്റിയറിംഗ് വീലില്‍ സ്ഥാപിച്ചിരിക്കുന്ന ബട്ടണ്‍ ഉപയോഗിച്ച് ഡ്രൈവര്‍ക്ക് വ്യത്യസ്ത മോഡുകള്‍ക്കിടയില്‍ ടോഗിള്‍ ചെയ്യാന്‍ കഴിയും. ഹാര്‍ഡ്-ടോപ്പ് മോഡലിനേക്കാള്‍ 100 കിലോഗ്രാം ഭാരമുള്ളതാണ് ഹുറാക്കന് ഇവോ സ്പൈഡര്‍.
കൂപ്പ് പതിപ്പിന് കരുത്ത് പകരുന്ന അതേ 5.2 ലിറ്റര്‍ വി 10 മോട്ടോറാണ് പുതിയ ഹുറാക്കന് ഇവോ സിപ്ഡര് പവര്‍ ചെയ്യുന്നത്. എഞ്ചിന് അതേ 631 ബിഎച്ച്പി 8,000 ആര്‍പിഎമ്മില്‍ നിന്ന് പുറന്തള്ളാനും 6,500 ആര്‍പിഎമ്മില്‍ 600 എന്‍എം അതേ ടോര്‍ക്ക് വികസിപ്പിക്കാനും സഹായിക്കുന്നു. 7 സ്പീഡ് ലംബോര്‍ഗിനി ഡോപ്പിയ ഫ്രീസിയോണ് (എല്‍ഡിഎഫ്) ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി ഇണചേര്‍ന്ന ഈ എഞ്ചിന് ഓള്-വീല്‍ ഡ്രൈവ് സംവിധാനമാണുള്ളത്. രൂപകല്‍പ്പനയിലും സ്റ്റൈലിംഗിലും ലംബോര്‍ഗിനി ഹുറാക്കന് ഇവോ സ്പൈഡര്‍ കാറിന്റെ കൂപ്പ് പതിപ്പിനോട് സാമ്യമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: