×
login
ആര്‍ടി ഓഫീസുകളില്‍ ഇനി ഇടനിലക്കാരില്ല; കൈക്കൂലി നല്‍കേണ്ട; ഉപഭോക്താക്കളെ രാജാവാക്കി മോദി സര്‍ക്കാന്‍; 'എം പരിവാഹന്‍' കേരളത്തിലും നടപ്പിലാക്കുന്നു

പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതോടെ വാഹന രജിസ്ട്രേഷനും ലൈസന്‍സ് പുതുക്കുന്നതുമടക്കം എല്ലാ നടപടികളിലും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ചെയ്യാം. ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അഴിമതി അവസാനിപ്പിക്കാം. രാജ്യത്തെ വാഹനങ്ങളെക്കുറിച്ചും ലൈസന്‍സിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും വിധമാണ് വെബ്സൈറ്റ് തയാറാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്ത്യക്കൊപ്പം സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളും ഡിജിറ്റല്‍ ആകുന്നതായിരുന്നു പദ്ധതി.

കോട്ടയം:  കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകല്‍പ്പന ചെയ്ത പരിവാഹന്‍ ആപ്ലിക്കേഷന്‍ കേരളത്തിലും പൂര്‍ണമായും നടപ്പിലാക്കുന്നു. ഇടനിലക്കാരെ ഒഴിവാക്കുകയും അഴിമതി കുറക്കുന്നതിനുമാണ് ഓണ്‍ലൈന്‍ സംവിധാനം മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്. എന്നാല്‍, കേരളം ഇതിനോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു. ഇതിനെതിരെ ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലാക്കിയത്.  

പദ്ധതി പൂര്‍ണമായും നടപ്പാക്കുന്നതോടെ വാഹന രജിസ്ട്രേഷനും ലൈസന്‍സ് പുതുക്കുന്നതുമടക്കം എല്ലാ നടപടികളിലും ഇടനിലക്കാരെ ഒഴിവാക്കി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ചെയ്യാം. ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള അഴിമതി അവസാനിപ്പിക്കാം. രാജ്യത്തെ വാഹനങ്ങളെക്കുറിച്ചും ലൈസന്‍സിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാകും വിധമാണ് വെബ്സൈറ്റ് തയാറാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ ഇന്ത്യക്കൊപ്പം സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളും ഡിജിറ്റല്‍ ആകുന്നതായിരുന്നു പദ്ധതി.  

ഇന്റര്‍നെറ്റ് കണക്ഷനുള്ള മൊബൈല്‍ഫോണും എടിഎം കാര്‍ഡും ഉണ്ടെങ്കില്‍ ആര്‍ടി ഓഫീസിലെ കാര്യങ്ങള്‍ വീട്ടിലിരുന്ന് വെബ്സൈറ്റിലൂടെ ചെയ്യാം.  കേന്ദ്ര ഗതാഗത മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മോട്ടോര്‍ വാഹന സേവനങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത വെബ് അധിഷ്ഠിത സോഫ്റ്റ്വെയര്‍ ആണ് 'വാഹന്‍ സാരഥി'. വാഹനില്‍ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, സാരഥിയില്‍ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളുമാണ് ലഭിക്കുന്നത്. ഇതടക്കം കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ മറ്റെല്ലാ സേവനങ്ങളും ഏകോപിപ്പിക്കുന്ന വെബ് പോര്‍ട്ടലാണ് 'പരിവാഹന്‍്'.

ലേണേഴ്സ് ലൈസന്‍സ് (പുതിയത്/ പുതുക്കിയത്), ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.  പുതിയ ലൈസന്‍സ് എടുക്കുമ്പോഴും, ലൈസന്‍സ് പുതുക്കുമ്പോഴും, പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആര്‍.സി ബുക്ക് ലഭിക്കുന്നതിനും ആര്‍.ടി ഓഫീസിലെ നടപടിക്രമം പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും.  ഇത് എം.പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭിക്കും.  വാഹനപരിശോധനാ സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാം.  15 ദിവസത്തിനകം ഡ്രൈവിംഗ് ലൈസന്‍സിന്റെ അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ തപാലിലോ ലഭിക്കും.

പുതിയ പെര്‍മിറ്റുകള്‍ (സ്റ്റേജ് കാര്യേജ് ഒഴികെ), പെര്‍മിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ), താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), സ്പെഷ്യല്‍ പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടേയും), ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്) എന്നിവയും ഓണ്‍ലൈനില്‍ പ്രിന്റ് എടുക്കാം.  വാഹന പരിശോധനാ സമയത്ത് ഈ രേഖകളും പരിശോധനാ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാമെന്ന്  ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത്കുമാര്‍ അറിയിച്ചു.

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.