×
login
മികച്ച പെര്‍ഫോമന്‍സ്; മഹീന്ദ്ര‍ സ്‌കോര്‍പ്പിയോ-എന്‍ പുറത്ത്; 30 പ്രധാന നഗരങ്ങളില്‍ ടെസ്റ്റ്‍ ഡ്രൈവിന് സൗകര്യം

പുതിയ മോഡലിന്റെ പെര്‍ഫോമന്‍സ്, സാങ്കേതികത, രൂപഭംഗി, റൈഡിങ്, എന്‍വിഎച്ച്, ഇന്റീരിയറുകള്‍, അപ്പിയറന്‍സ് തുടങ്ങിയവ തികച്ചും വ്യത്യസ്തം. ഇറ്റലിയിലെ പിനിന്‍ഫറിനയിലും മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയിലും രൂപകല്‍പ്പന ചെയ്തതാണ് ഈ വാഹനം.

കൊച്ചി: രാജ്യത്തെ എസ്‌യുവി നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് ഏറ്റവും പുതിയ എസ്‌യുവി സ്‌കോര്‍പ്പിയോ-എന്‍ പുറത്തിറക്കി. 11.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്.

പുതിയ മോഡലിന്റെ പെര്‍ഫോമന്‍സ്, സാങ്കേതികത, രൂപഭംഗി, റൈഡിങ്, എന്‍വിഎച്ച്, ഇന്റീരിയറുകള്‍, അപ്പിയറന്‍സ് തുടങ്ങിയവ തികച്ചും വ്യത്യസ്തം. ഇറ്റലിയിലെ പിനിന്‍ഫറിനയിലും മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈന്‍ സ്റ്റുഡിയോയിലും രൂപകല്‍പ്പന ചെയ്തതാണ് ഈ വാഹനം. ചെന്നൈയ്ക്ക് സമീപമുള്ള മഹീന്ദ്ര റിസര്‍ച്ച് വാലിയിലും അമേരിക്കയിലെ മഹീന്ദ്ര നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിലുമുള്ള സാങ്കേതിത വിദഗ്ധരാണ് എഞ്ചിനീയറിങ് പ്രവര്‍ത്തികള്‍ നിര്‍വഹിച്ചത്.

അഞ്ച് മുതല്‍ മഹീന്ദ്ര സ്‌കോര്‍പ്പിയോ-എന്‍ ടെസ്റ്റ് ഡ്രൈവിനായി 30 പ്രധാന നഗരങ്ങളില്‍ ലഭ്യമാക്കും. ബാക്കിയുള്ള സ്ഥലങ്ങളില്‍ പതിനഞ്ചോടെ ടെസ്റ്റ് ഡ്രൈവ് സൗകര്യമൊരുക്കും. 30 രാവിലെ 11 മുതല്‍ ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളിലും ബുക്കിങ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://auto.mahindra.com/suv/scorpio-n.

  comment

  LATEST NEWS


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.