×
login
മികച്ച ഫീച്ചറുകള്‍; പുത്തന്‍ ലോഗോയുമായി മഹീന്ദ്ര എക്‌സ്യുവി700; മണിക്കൂറുകള്‍ കൊണ്ട് ലഭിച്ചത് 50,000 ബുക്കിങ്ങുകള്‍; വിപണിയില്‍ പോരാട്ടം മുറുക്കുന്നു

അലക്‌സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്‌സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ബുക്കിങ്ങ് ആരംഭിച്ച എക്‌സ്.യു.വി700ന്റെ ഡെലിവറി ഇന്നു മുതല്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. എംഎക്‌സ്, എഎക്‌സ്3, എഎക്‌സ്5, എഎക്‌സ്7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് എക്‌സ്യൂവി700 വില്‍പ്പനയ്ക്ക് എത്തുന്നത്.

ഹീന്ദ്ര എക്‌സ്.യു.വി700 ബുക്കിങ്ങ് ആരംഭിച്ചു. രണ്ടു ദിവസം കൊണ്ട് 50,000 ബുക്കിങ്ങുകളാണ് പുത്തന്‍ മോഡല്‍ നേടിയത്. സെപ്തംബര്‍ 30ാം തീയതിയാണ് മഹീന്ദ്ര പുതിയ എക്‌സ്.യു.വി വിപണിയില്‍ അവതരിപ്പിച്ചത്.എക്‌സ്.യു.വി700ന്റെ ലക്ഷ്വറി പാക്കിന്റെ ഭാഗമായി അഡ്രേനോക്‌സ് കണക്ടഡ് കാര്‍ സാങ്കേതികവിദ്യ, സോണിയുടെ ത്രീഡി സൗണ്ട്, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ, ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ്ങ്, ഇലക്ട്രോണിക് പാര്‍ക്ക് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്. മഹീന്ദ്രയുടെ പുതിയ ലോഗോ ആദ്യമായി പുറത്തുവിടുന്നതും എക്‌സ്.യു.വി700ലാണ്.

അലക്‌സ സപ്പോള്‍ട്ട് ചെയ്യുന്ന കണക്ടഡ് കാര്‍ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അഡ്രേനോക്‌സ് എന്നാണ് മഹീന്ദ്ര ഈ സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. വോയിസ് കമാന്റിലൂടെ വാഹനത്തിലെ ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ബുക്കിങ്ങ് ആരംഭിച്ച എക്‌സ്.യു.വി700ന്റെ ഡെലിവറി ഇന്നു മുതല്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. എംഎക്‌സ്, എഎക്‌സ്3, എഎക്‌സ്5, എഎക്‌സ്7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഒമ്പത് മോഡലുകളായാണ് എക്‌സ്യൂവി700 വില്‍പ്പനയ്ക്ക് എത്തുന്നത്.

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് വാഹനത്തിന് കരുത്ത് പകരുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കും നല്‍കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക്മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 14.59 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. ഈ വാഹനത്തിന്റെ ഉയര്‍ന്ന വകഭേദമായ എഎക്‌സ്7ല്‍ 1.8 ലക്ഷം രൂപയുടെ ലക്ഷ്വറി പാക്ക് ഓപ്ഷണലായി ഒരുങ്ങുന്നുണ്ട്.

4695 എം.എം. നീളം, 1890 എം.എം. വീതി, 1755 എം.എം. ഉയരം 2750 എം.എം. വീല്‍ബേസ് തുടങ്ങിയ ബോഡിയോടുകൂടിയ എക്‌സ്.യു.വി.700 മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, സി ഷേപ്പ് ഡി.ആര്‍.എല്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിനൊപ്പം സ്‌പോര്‍ട്ടി ഭാവവും നല്‍കി ഒരുങ്ങിയിട്ടുള്ള 17,18 ഇഞ്ച് അലോയി വീല്‍, എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ് എന്നിവയാണ് എക്സ്റ്റീരിസിന്റെ ഭംഗി.

മെമ്മറി ഫംഗ്ഷനോടുകൂടിയ ആറ് രീതിയില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന െ്രെഡവര്‍ സീറ്റിനൊപ്പം പനോരമിക് സണ്‍റൂഫ്, ഉയര്‍ന്ന വേരിയന്റില്‍ ഡ്യുവല്‍ ഡിസ്‌പ്ലേ 10.25 ഇഞ്ച് വലിപ്പവും താഴ്ന്ന വേരിയന്റില്‍ ഏഴ് ഇഞ്ച് വലിപ്പവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആന്‍ട്രോയിഡ് ഓട്ടോആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ സംവിധാനങ്ങള്‍ക്കൊപ്പം 60 കണക്ടഡ് ഫീച്ചറുകള്‍, അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം തുടങ്ങിയ ഫീച്ചറകളും എക്‌സ്.യു.വി700ലുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.