×
login
പുത്തന്‍ സവിശേഷതകളുമായി സെലേറിയോ; മത്സരം ടാറ്റ ടിയാഗോയുമായി; നവീകരിച്ച ഹാച്ച്ബാക്ക് ഉടന്‍ വിപണിയില്‍

നിലവില്‍ നിരത്തുകളിലുള്ള സെലേറിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുത്തന്‍ സെലേറിയോ. പഴയ പതിപ്പിലെ ഡിസൈന്‍ നിന്നും തികച്ചും വ്യത്യസ്ഥവും സെഗ്‌മെന്റിലെ മറ്റ് മാരുതി കാറുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് ഈ ഹാച്ച്ബാക്ക് നിരത്തിലെത്തുക. പുനര്‍രൂപകല്‍പ്പനയില്‍ ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍ എന്നിവയ്ക്കും മാറ്റമുണ്ട്.

സെലേറിയോ: പുതിയ(ഇടത്), നിലവിലെ(വലത്)

മാരുതി സുസുക്കിയുടെ പുത്തന്‍ സെലേറിയോ അടുത്ത മാസം വിണയിലേക്കെത്തുമെന്ന ഔദ്യോഗികമായി പ്രഖ്യാപിച്ച് കമ്പനി. 2021 നവംബര്‍ 10നാണ് നവീകരിച്ച ഹാച്ച്ബാക്ക് വാഹന വിപണയില്‍ എത്തുക. വില പ്രഖ്യാപിക്കുന്ന തീയതി സംബന്ധിച്ച് മാരുതി സുസുക്കി ഡീലര്‍മാരെ അറിയിച്ചിട്ടുണ്ട്. ഇതിനൊടകം തന്നെ പുതിയ സെലേറിയോയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെമി കണ്ടക്ടറുകളുടെ കുറവ്, കോവിഡ് 19 തുടങ്ങിയ കാരണങ്ങളാല്‍ മാരുതി സുസുക്കിക്ക് ലോഞ്ച് നീട്ടിവച്ചിരുന്നു. ചിപ്പ് ക്ഷാമം കാരണമാണ് നവീകരിച്ച സെലേറിയോയുടെ പരിചയം താമസിച്ചതും.

നിലവില്‍ നിരത്തുകളിലുള്ള സെലേറിയോയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പുത്തന്‍ സെലേറിയോ. പഴയ പതിപ്പിലെ ഡിസൈന്‍ നിന്നും തികച്ചും വ്യത്യസ്ഥവും സെഗ്‌മെന്റിലെ മറ്റ് മാരുതി കാറുകള്‍ക്ക് സമാനമായ രൂപകല്‍പ്പനയിലാണ് ഈ ഹാച്ച്ബാക്ക് നിരത്തിലെത്തുക. പുനര്‍രൂപകല്‍പ്പനയില്‍  ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഗ്രില്‍, ബമ്പര്‍ എന്നിവയ്ക്കും മാറ്റമുണ്ട്.

വാഗണ്‍ആര്‍, സ്വിഫ്റ്റ്, എര്‍ട്ടിഗ എന്നിവയിലെ പോലെ മാരുതിയുടെ ഹാര്‍ടെറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മോഡലും നിര്‍മ്മിച്ചിരിക്കുന്നത്. പഴയ പതിപ്പിനേക്കാള്‍ കട്ടിയുള്ളതും ഭാരം കുറഞ്ഞതുമായ പ്ലാറ്റ്‌ഫോമാണ് ഇത്. പുതിയ മോഡലില്‍ വാഹനത്തിനുള്ളിലെ സ്ഥലസൗകര്യലും വര്‍ധിപ്പിതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ച ചിത്രങ്ങള്‍ പ്രകാരം വരാനിരിക്കുന്ന സെലേറിയോയിലെ വീല്‍ബേസ് നിലവിലെ പതിപ്പിനേക്കാള്‍ കൂടുതലാകുമെന്നാണ് പ്രതീക്ഷ.


മാരുതി സുസുക്കി സെലേറിയോ പുത്തന്‍ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. ഡാഷ്‌ബോര്‍ഡിലേക്ക് ഒരു പുതിയ ഡിസൈനുമായിയാണ് കാര്‍ വരുന്നത്. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓഡിയോ കണ്‍ട്രോള്‍ സ്വിച്ച്, പവര്‍ വിന്‍ഡോ, ഒആര്‍വിഎമ്മുകളില്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എബിഎസ്, എയര്‍ബാഗുകള്‍ എന്നിവയക്ക് പുറമെ സ്റ്റാന്‍ഡേര്‍ഡ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭിക്കും. ഇതിനു പുറമെ  ഉയര്‍ന്ന വേരിയന്റുകള്‍ 14 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ലഭിക്കും.

ടാറ്റ ടിയാഗോ, ഡാറ്റ്‌സണ്‍ ഗോ തുടങ്ങിയ കാറുകളോടാകും മാരുതി സുസുക്കി സെലേറിയോയ്ക്ക് വിപണിയില്‍ മത്സരിക്കേണ്ടി വരുക. 2015 മുതല്‍ വാഹന വിപണിയിലുള്ള സെലേറിയോ തുടക്കത്തില്‍ ഡീസല്‍ എന്‍ജിനിലും ലഭ്യമായിരുന്നു. പക്ഷേ പിന്നീട് അത് നിര്‍ത്തലാക്കി. വരാനിരിക്കുന്ന 2021 മോഡല്‍ സെലേറിയോ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ലഭിക്കുക.

വാഗണ്‍ആറിനെ പോലെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളുമായാണ് നവീകരിച്ച ഹാച്ച്ബാക്കിനെ പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ കെസീരീസ് പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാകും ലഭ്യമാകുക. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 68 ബിഎച്ച്പിയും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.2 ലിറ്റര്‍ എഞ്ചിന്‍ 82 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. വാഗണ്‍ആറില്‍ കാണുന്നതു പോലെ ZXI  പോലുള്ള ടോപ് എന്‍ഡ് മോഡലില്‍ 1.0 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കില്ല. ഈ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും മാനുവലും 5സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും വാഗ്ദാനം ചെയ്യും. ലോഞ്ചിനുശേഷം ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പും മാരുതി പുറത്തിറക്കാന്‍ സാധ്യതയുണട്. ബലേനോ പ്രീമിയം ഹാച്ച്ബാക്കിനു വേണ്ടിയുള്ള ഒരു മുഖം മിനുക്കലും മാരുതി പദ്ധതിയിടുന്നുണ്ട്.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.