×
login
ഫോര്‍ഡിന്റെ തകര്‍ച്ച മുതലാക്കാന്‍ എംജി മോട്ടോഴ്‌സ്‍; ചൈനീസ് കമ്പനിയുടെ വളര്‍ച്ച തടയാന്‍ മഹീന്ദ്രയും; ഇന്ത്യന്‍ വിപണയില്‍ വാഹന നിര്‍മാതാക്കളുടെ പോരാട്ടം

നിലവില്‍ പ്ലാന്റ് ഏറ്റെടുക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുകമ്പനികളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഫോര്‍ഡിന്റെ പ്ലാന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹീന്ദ്രയും ഓലയുള്‍പ്പെടെ രംഗത്തെതിയിട്ടുള്ളതായും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഫോര്‍ഡ് ഭാരതത്തിലെ വാഹന നിര്‍മാണം നിര്‍ത്തുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ പ്ലാന്റുകള്‍ ഏറ്റെടുക്കാന്‍ ചൈനീസ് വാഹന കമ്പനിയായ എം.ജി. മോട്ടോഴ്‌സ് സന്നദ്ധത അറിയിച്ചു. കൊറോണ രോഗവ്യാപനത്തിനു മുന്നെ എംജിയുടെ വാഹന വില്‍പ്പന ഉയര്‍ന്നതിന്റെ ഭാഗമായി നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി ഫോര്‍ഡിന്റെ വാഹന നിര്‍മാണശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍, ആദ്യ തരംഗം ശക്തി ആര്‍ജിച്ചതിനു പിന്നാലെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.

നിലവില്‍ പ്ലാന്റ് ഏറ്റെടുക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ ഇരുകമ്പനികളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം ഫോര്‍ഡിന്റെ പ്ലാന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹീന്ദ്രയും ഓലയുള്‍പ്പെടെ രംഗത്തെതിയിട്ടുള്ളതായും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയുടെ വാഹന വിപണിയുടെ ഭാഗമായ ഫോര്‍ഡിന് 2 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുള്ളത്. ഇപ്പോഴും തങ്ങളുടെ കാറുകള്‍ക്ക് നല്ലൊരു മാര്‍ക്കറ്റ് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് 2021 അവസാനത്തോടെ ഗുജറാത്തിലേയും 2022ന്റെ മധ്യത്തോടെ തമിഴ്‌നാട്ടിലേയും പ്ലാന്റുകളിലെ വാഹനം നിര്‍മാണം അവസാനിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം മേയില്‍, 12 ബില്യണ്‍ ഡോളര്‍ ഹിറ്റ് നേടിയ ശേഷം ബ്രസീലില്‍ ഉത്പാദനം നിര്‍ത്തുകയാണെന്ന് പ്രസ്താവിച്ചുകൊണ്ട് സമാനമായ ഒരു പ്രഖ്യാപനം കമ്പനി നടത്തി.

ഫോര്‍ഡ് ഇന്ത്യ വിടുന്നുവെങ്ങിലും തിരഞ്ഞെടുത്ത മോഡലുകള്‍ ഇറക്കുമതിയിലൂടെ ഇന്ത്യയില്‍ വില്‍പ്പന തുടരുമെന്നാണ് ഫോഡിന്റെ ഇന്ത്യയുടെ തലവന്‍ അനുരാഗ് മെഹ്രോത്ര അറിയിച്ചിട്ടുള്ളത്. നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന മോഡലുകളായ ഫിഗോ, ആസ്പയര്‍, ഫ്രീസ്‌റ്റൈല്‍, ഇക്കോസ്‌പോട്ട്, എന്‍ഡേവര്‍ തുടങ്ങിയ മോഡലുകള്‍ സ്‌റ്റോക്ക് തീരുന്നത് വരെ വില്‍പ്പന തുടരുമെന്നും അറിയിച്ചു. രണ്ടര പതിറ്റാണ്ടിലേറെയായി രാജ്യത്ത് ഉണ്ടായിരുന്നിട്ടും, ഫോഡിന്റെ വിപണി വിഹിതം വെറും 2 ശതമാനം മാത്രമാണ്.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.