×
login
മികച്ച പ്രകടനവുമായി ഓല; ഇ-സ്‌കൂട്ടര്‍ ഇനി കൊച്ചിയിലും ഓടിക്കാം; തിരുവനന്തപുരത്തും കോഴിക്കോടും 'ടെസ്റ്റ് റൈഡ്' ഉടന്‍ ലഭ്യമാകും

വാഹനം ബുക്ക് ചെയ്തവര്‍ക്കോ വാങ്ങിയവര്‍ക്കോ മാത്രമായിരിക്കും തല്‍ക്കാലം ടെസ്റ്റ് റൈഡ് നടത്താന്‍ അവസരം ലഭിക്കുക. ഈ മാസം 27 മുതല്‍ കോഴിക്കോടും തിരുവനന്തപുരത്തും സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരമൊരുക്കുമെന്ന് ഓല ചീഫ് ബിസിനസി ഓഫീസര്‍ സര്‍ദേശ്മുഖ് പറഞ്ഞു.

ല ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസ്റ്റ് റൈഡിന് കൊച്ചിയില്‍ തുടക്കം. നവംബര്‍ 19നാണ് ആദ്യ ഘട്ടമെന്ന നിലയില്‍ കേരളത്തിലും ടെസ്റ്റ് റൈഡ് സൗകര്യം കമ്പനി എത്തിച്ച്ത്. രാജ്യത്തെ തെരഞ്ഞെടുത്ത മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ മാത്രമായിരുന്നു നേരത്തെ ഈ അവസരം ഉണ്ടായിരുന്നത്. എന്നാല്‍ ആയിരം നഗരങ്ങളിലേക്ക് ടെസ്റ്റ് റൈഡ് ഇപ്പോള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു.  

വാഹനം ബുക്ക് ചെയ്തവര്‍ക്കോ വാങ്ങിയവര്‍ക്കോ മാത്രമായിരിക്കും തല്‍ക്കാലം ടെസ്റ്റ് റൈഡ് നടത്താന്‍ അവസരം ലഭിക്കുക. ഈ മാസം 27 മുതല്‍ കോഴിക്കോടും തിരുവനന്തപുരത്തും സ്‌കൂട്ടര്‍ ഓടിക്കാന്‍ അവസരമൊരുക്കുമെന്ന് ഓല ചീഫ് ബിസിനസി ഓഫീസര്‍ സര്‍ദേശ്മുഖ് പറഞ്ഞു.  

ടെസ്റ്റ് റൈഡുകള്‍ക്ക് മുന്നോടിയായി തമിഴ്‌നാട് കൃഷ്ണഗിരിയിലെ ഓല ഫ്യൂച്ചര്‍ ഫാക്ടറിയില്‍ ആദ്യ ഹൈപ്പര്‍ചാര്‍ജര്‍ കമ്പനി സ്ഥാപിച്ചിരുന്നു. 18 മിനിറ്റില്‍ 0-50% ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഹൈപ്പര്‍ ചാര്‍ജറുകള്‍. 75 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത്രയും ചാര്‍ജ് മതിയാകും. ഭാവിയില്‍ 400 ഇന്ത്യന്‍ നഗരങ്ങളില്‍ ഒരുലക്ഷത്തിലധികം ടച്ച് പോയിന്റുകളില്‍ ഇത്തരം ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ എസ്1, എസ്1 പ്രോ എന്നീ രണ്ട് വകഭേദങ്ങളിലാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാകുന്നത്. ഓല എസ ്1 2.98 കിലോവാട്ട്അവര്‍ ബാറ്ററി ശേഷിയാണ് ലഭിക്കുക. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ഇസ്‌കൂട്ടറിന് ഒരു ലക്ഷം രൂപയാണ് വില. 3.97 കിലോവാട്ട്അവറിന്റെ ബാറ്ററി ശേഷിയോടെ എത്തുന്ന എസ്1 പ്രോ വകഭേദത്തിന് 180 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇതിന് 1.30 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഇ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡികളെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍തോറും വില വ്യത്യാസ വ്യത്യാസപ്പെടും.

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.