×
login
മികച്ച ലുക്ക്, കുറഞ്ഞ ഭാരം; റോയല്‍ എന്‍ഫീല്‍ഡ്‍ ഹണ്ടര്‍ 350 ഉടന്‍ വിപണിയിലേക്ക്

ട്യൂബ്‌ടൈപ്പ് ടയറുകള്‍, സിംഗിള്‍ചാനല്‍ എബിഎസ്, റിയര്‍ ഡ്രം ബ്രേക്ക്, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സ്‌പോക്ക് വീലുകള്‍ എന്നിവ അടിസ്ഥാന വേരിയന്റില്‍ ലഭ്യമാക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, ഡ്യുവല്‍ചാനല്‍ എബിഎസ് എന്നിവ ലഭിക്കും. നിര്‍മ്മാതാവ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഒരു ഔദ്യോഗിക ആക്‌സസറിയായി നല്‍കാനുള്ള സാധ്യതയുമുണ്ട്. ഫീച്ചറുകള്‍ക്ക് പുറമെ, പെയിന്റ് സ്‌കീമുകളിലും വ്യത്യാസമുണ്ടാകും.

റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താകള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് മോട്ടോര്‍സൈക്കിളുകള്‍ നല്‍കാനുള്ള ശ്രമത്തിലാണ് കമ്പനി. ഹണ്ടര്‍ 350 ഇതിനു ഉദാഹരണമാണ്. നിലവിലെ വിവരം അനുസരിച്ച് പുതിയ ശ്രേണിയിലെ വണ്ടി ഓഗസ്റ്റ് ഏഴിന് ലോഞ്ച് ചെയ്യും. ഒന്നിലധികം വേരിയന്റുകളില്‍ ഹണ്ടര്‍ 350 ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. റെട്രോ, മെട്രോ, മെട്രോ റെബല്‍ എന്നായിരിക്കും ഇവ അറിയപ്പെടുക.

ട്യൂബ്‌ടൈപ്പ് ടയറുകള്‍, സിംഗിള്‍ചാനല്‍ എബിഎസ്, റിയര്‍ ഡ്രം ബ്രേക്ക്, ഹാലൊജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ സ്‌പോക്ക് വീലുകള്‍ എന്നിവ അടിസ്ഥാന വേരിയന്റില്‍ ലഭ്യമാക്കും. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, അലോയ് വീലുകള്‍, ഡ്യുവല്‍ചാനല്‍ എബിഎസ് എന്നിവ ലഭിക്കും. നിര്‍മ്മാതാവ് എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഒരു ഔദ്യോഗിക ആക്‌സസറിയായി നല്‍കാനുള്ള സാധ്യതയുമുണ്ട്. ഫീച്ചറുകള്‍ക്ക് പുറമെ, പെയിന്റ് സ്‌കീമുകളിലും വ്യത്യാസമുണ്ടാകും.


റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ക്കൊപ്പം ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനവും ഒരുക്കും. സ്‌ക്രാം 311, മീറ്റിയര്‍ 350 എന്നിവയില്‍ കണ്ടുവരുന്ന സ്വിച്ച് ഗിയറും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉഭോക്തകള്‍ക്കായി കമ്പനി ലഭ്യമാക്കും. എയര്‍-ഓയില്‍ കൂളിംഗ്, സിംഗിള്‍ സിലിണ്ടര്‍, ലോംഗ്‌സ്‌ട്രോക്ക് യൂണിറ്റ് എഞ്ചിനും ആയിരിക്കും ഹണ്ടര്‍ 350യുടെത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സോടുകൂടിയ ഹണ്ടര്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പുതിയ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകള്‍ക്കനുസരിച്ച് നിര്‍മ്മാതാവ് എഞ്ചിന്റെ ട്യൂണിംഗ് മാറ്റിയേക്കാം.

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350ന് 2,055 എംഎം നീളവും 800 എംഎം വീതിയും 1,055 എംഎം ഉയരവുമാണ്. പുതിയ മോട്ടോര്‍സൈക്കിളിന്റെ വീല്‍ബേസ് 1,370 മില്ലീമീറ്ററാണ്, ഇത് ക്ലാസിക് 350നേക്കാളും മീറ്റിയര്‍ 350നേക്കാളും ചെറുതാണ്. ജെ-പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള മറ്റ് മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് ഭാരം കുറവുള്ളതിനാല്‍ മികച്ച റൈഡിങ് അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.