×
login
അഞ്ച് വര്‍ഷത്തിനകം പത്തു പുതിയ ഇവി മോഡലുകള്‍ എത്തും; ടാറ്റ വൈദ്യുത വാഹന നിര്‍മ്മാണത്തില്‍ 7,500 കോടിയുടെ വിദേശ നിക്ഷേപം

2022 അവസാനത്തോടെ നിക്ഷേപം പൂര്‍ണ്ണമായും കൈമാറും. ഈ നിക്ഷേപത്തോടെ ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹന വിഭാഗത്തിന്റെ ഓഹരി മൂല്യം 910 കോടി ഡോളര്‍ (ഏകദേശം 68,282 കോടി രൂപ) വരുമെന്നാണ് കണക്ക്. അടുത്ത അഞ്ച് വര്‍ഷത്തിനകം പത്തു പുതിയ ഇവി മോഡലുകള്‍ പുറത്തിറക്കാനും ഇവി ചാര്‍ജിങ് മേഘലയില്‍ വന്‍ മാറ്റം കൈവരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ടാറ്റയുടെ വൈദ്യുത വാഹന(ഇവി) നിര്‍മ്മാണത്തില്‍ 7,500 കോടിയുടെ മൂലധന നിക്ഷേപത്തിന് ടി പി ജി റൈസ് ക്ലൈമറ്റും സഹ നിക്ഷേപകരായ എ ഡിക്യുവും തയ്യാറെടുക്കുന്നു. കംപല്‍സറി കണ്‍വെര്‍ട്ടിബിള്‍ ഇന്‍സ്ട്രമെന്റ് മാര്‍ഗ്ഗത്തിലാണ് ഇരു കമ്പനികളും ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹന നിര്‍മ്മാണ വിഭാഗത്തില്‍ നിക്ഷേപം നടത്തുക. ഇതുവഴി 11 മുതല്‍ 15 ശതമാനം വരെയുള്ള കമ്പനിയുടെ ഓഹരി നിക്ഷേപകര്‍ക്ക് ലഭിക്കും.

2022 അവസാനത്തോടെ നിക്ഷേപം പൂര്‍ണ്ണമായും കൈമാറും. ഈ നിക്ഷേപത്തോടെ ടാറ്റ മോട്ടോഴ്‌സിന്റെ വൈദ്യുത വാഹന വിഭാഗത്തിന്റെ ഓഹരി മൂല്യം 910 കോടി ഡോളര്‍ (ഏകദേശം 68,282 കോടി രൂപ) വരുമെന്നാണ് കണക്ക്. അടുത്ത അഞ്ച് വര്‍ഷത്തിനകം പത്തു പുതിയ ഇവി മോഡലുകള്‍ പുറത്തിറക്കാനും ഇവി ചാര്‍ജിങ് മേഘലയില്‍ വന്‍ മാറ്റം കൈവരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.  

ടാറ്റ മോട്ടോഴ്‌സിന്റെ നിക്ഷേപകങ്ങളും ക്ഷമതയും പൂര്‍ണ്ണതോതില്‍ ഉപയോഗപ്പെടുത്തിയാവും ഇവി നിര്‍മ്മാണത്തിന്റ പ്രവര്‍ത്തനം. ഇതിനോടൊപ്പം തന്നെ ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ (ബി ഇ വി) ക്കും ബി ഇ വി പ്ലാറ്റ്‌ഫോമുകള്‍ക്കും ബാറ്ററി ചാര്‍ജ്ജിങ് രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുമെല്ലാം ഈ നിക്ഷേപം ഉപയോഗപ്പെടത്തും.

വിപണിയെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള വൈദ്യുത വാഹന വ്യവസായം സാധ്യമാക്കാനുള്ള ഉദ്യമത്തില്‍ ടി പി ജി റൈസ് ക്ലൈമറ്റ് പങ്കാളിയാവുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ചെയര്‍മ്മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ തക്ക ഉല്‍പന്നങ്ങളില്‍ കമ്പനി തുടര്‍ന്നും നിക്ഷേപം നടത്തുമെന്നും അദേഹം വെളിപ്പെടുത്ത്ി. 2030നകം രാജ്യത്തെ വൈദ്യുത വാഹന വ്യാപനം മുപ്പത് ശതമാനത്തിലെത്തിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം സാധ്യമാക്കുന്നതില്‍ കമ്പനി മികച്ച പിന്തുണ നല്‍കുമെന്നും അദേഹം അറിയിച്ചു.

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.