×
login
2040ഓടെ ഇ- വാഹനങ്ങള്‍ മാത്രമാക്കും; ബെന്‍സ് മുതല്‍ ടാറ്റയുടെ ജഗ്വാര്‍ വരെ; പുത്തന്‍ ഉദ്യമവുമായി ആറു വാഹന നിര്‍മ്മാതാക്കള്‍; ചൈന ഏറെ പിന്നില്‍

ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ സ്വീഡിഷ് കമ്പനിയായ വോള്‍വോ, യു.എസ്. വാഹന കമ്പനികളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഡെയിംലര്‍ എ.ജി.യുടെ മെഴ്‌സിഡസ് ബെന്‍സ്, ചൈനയില്‍ നിന്നുള്ള ബി.വൈ.ഡി, ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയാണ് തീരുമാനമറിയിച്ചത്. 2030ഓടെ പൂര്‍ണമായി വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്ന് വോള്‍വോ നേരത്തേ അറിയിച്ചിരുന്നു.

ഫോസില്‍ ഇന്ധനവാഹനങ്ങളുടെ ഉത്പാദനം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുകയാണ് അഞ്ചു കാര്‍ കമ്പനികള്‍. 2040ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറാനാണ് ഇ-വാഹന വമ്പന്മാരുടെ തീരുമാനം.

ഗ്ലാസ്‌ഗോയില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തില്‍ സ്വീഡിഷ് കമ്പനിയായ വോള്‍വോ, യു.എസ്. വാഹന കമ്പനികളായ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഡെയിംലര്‍ എ.ജി.യുടെ മെഴ്‌സിഡസ് ബെന്‍സ്, ചൈനയില്‍ നിന്നുള്ള ബി.വൈ.ഡി, ടാറ്റ മോട്ടോഴ്‌സിനു കീഴിലുള്ള ജഗ്വാര്‍, ലാന്‍ഡ് റോവര്‍ എന്നിവയാണ് തീരുമാനമറിയിച്ചത്. 2030ഓടെ പൂര്‍ണമായി വൈദ്യുത വാഹനങ്ങളിലേക്കു മാറുമെന്ന് വോള്‍വോ നേരത്തേ അറിയിച്ചിരുന്നു.


എന്നാല്‍, ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളായ ടൊയോട്ട മോട്ടോര്‍ കോര്‍പും, വോക്‌സ്‌വാഗന്‍ എ.ജി.യും പ്രതിജ്ഞയുടെ ഭാഗമായിട്ടില്ല. ഇത്  കാര്‍ബണ്‍ സീറോ ലക്ഷ്യത്തെ പിന്നോട്ടടിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം 2040ഓടെ പുതിയ കാറുകളും വാനുകളും വായു മലിനീകരണരഹിതമാക്കുമെന്ന് ന്യൂസീലന്‍ഡും പോളണ്ടുമുള്‍പ്പെടെ നാലുരാജ്യങ്ങള്‍ കൂടി അറിയിച്ചു.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇലക്ട്രിക് വാഹന ഉത്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളായ ചൈനയും അമേരിക്കയും ഈ ഉദ്യമത്തില്‍ നിന്നും അകലേയാണ്. കാര്‍, ട്രക്ക്, ബസ്, കപ്പല്‍, വിമാനം എന്നിവ വഴി ഉണ്ടാകുന്നത് ലോകത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ നാലിലൊന്നിനടുത്താണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.