×
login
ആകര്‍ഷക വിലയില്‍ മികച്ച പവര്‍; ശ്രദ്ധേയമായ ഫീച്ചറുകള്‍; ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ അവെനിസ് 125 അവതരിപ്പിച്ച് സുസുക്കി

ഉടന്‍ വിപണിയിലേക്ക് പ്രതീക്ഷിക്കുന്ന അവെനിസ് 125 അഞ്ച് നിറങ്ങളിലാകും ലഭ്യമാകുക. 86,700 രൂപയാണ് സ്‌കൂട്ടറിന്റെ അടിസ്ഥാന വിലയായി പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്ടി സ്‌റ്റൈലില്‍ എത്തുന്ന അവെനിസ് 125, ടിവിഎസിന്റെ എന്‍-ടോര്‍ക്കിനും ഹോണ്ട ഡിയോക്കും എതിരാളിയാകും.

ന്ത്യന്‍ വാഹന രംഗത്ത് പുത്തന്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ച് സുസുക്കി. ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ 'അവെനിസ് 125'ക്ക് സാധിക്കുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ. സുസുക്കിയുടെ അക്‌സസിനും ജിക്‌സറിനും ശേഷം മികച്ച പ്രകടനം പുതിയ സ്‌കൂട്ടറിന് വിപണിയില്‍ കാഴ്ച വയ്ക്കുമെന്ന് കമ്പനി പറയുന്നത്.

ഉടന്‍ വിപണിയിലേക്ക് പ്രതീക്ഷിക്കുന്ന അവെനിസ് 125 അഞ്ച് നിറങ്ങളിലാകും ലഭ്യമാകുക. 86,700 രൂപയാണ് സ്‌കൂട്ടറിന്റെ അടിസ്ഥാന വിലയായി പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്ടി സ്‌റ്റൈലില്‍ എത്തുന്ന അവെനിസ് 125, ടിവിഎസിന്റെ എന്‍-ടോര്‍ക്കിനും ഹോണ്ട ഡിയോക്കും എതിരാളിയാകും. ബോഡിയില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡി ലാമ്പുകള്‍ സ്‌കൂട്ടറിന്റെ സ്‌റ്റൈലില്‍ പുതുമ നല്‍കിയിട്ടുണ്ട്. ഇരുനിറം ചേര്‍ന്ന തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളില്‍ 'സുസുക്കി റൈഡ് കണക്ട്' നാവിഗേഷന്‍ സംവിധാനവും ഉള്‍പ്പെടുന്നു. ഇത് ഉപയോഗിച്ച് യാത്ര സുഖപ്പെടുത്താം. പുതിയ എഫ്‌ഐ സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6750 ആര്‍പിഎമ്മില്‍ 8.7 പിഎസ് പരമാവധി പവര്‍ ലഭിക്കും.

5500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 106 കിലോ ആണ് സ്‌കൂട്ടറിന്റെ ഭാരം. ഡിജിറ്റല്‍ ഡിസ്‌പ്ലേക്ക് പുറമെ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടും കമ്പനി നല്‍കിയിട്ടുണ്ട്.

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.