×
login
അമേരിക്കന്‍ കമ്പനിയുടെ ഫാക്ടറി ഏറ്റെടുത്ത് ടാറ്റാ‍; ലോകത്തിന്റെ കാര്‍ ഹബ്ബാകാന്‍ ഗുജറാത്ത്‍; പ്രതിവര്‍ഷം പുറത്തിറക്കുക മൂന്നുലക്ഷം കാറുകള്‍

ഫോഡ് പ്ലാന്റിലെ ജീവനക്കാരെയും നിബന്ധനകള്‍ക്കു വിധേയമായി ടാറ്റ ഏറ്റെടുക്കും. 3 ലക്ഷം കാര്‍ വാര്‍ഷിക ഉല്‍പാദനം നടത്താനാണ് ആദ്യ ഘട്ടത്തില്‍ ശ്രമമെന്നു ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. വിദേശവിപണിയിലേക്കുള്ള ഫോഡ് കാര്‍ എന്‍ജിന്‍ നിര്‍മിക്കുന്നതിന് അതിനാവശ്യ സൗകര്യവും ടാറ്റ ഒരുക്കും.

മുംബൈ: ഇന്ത്യയിലെ വാഹന നിര്‍മാണത്തിന്റെ കുത്തക കൈപിടിയില്‍ ഒതുക്കാന്‍ പദ്ധതികളുമായി ടാറ്റ മോട്ടോഴ്‌സ്. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 17,338.27 കോടി രൂപ പ്രവര്‍ത്തന വരുമാന നേടിയതോടെയാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. അമേരിക്കല്‍ വാഹന കമ്പനിയായ ഫോഡ്, കാര്‍ നിര്‍മാണം അവസാനിപ്പിച്ച ഗുജറാത്ത് സാനന്ദിലെ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോഡ് ഇന്ത്യയും ഗുജറാത്ത് സര്‍ക്കാരും ചേര്‍ന്ന ത്രികക്ഷി ധാരണാപത്രമാണ് ആദ്യഘട്ടമായി ഒപ്പുവച്ചത്. ടാറ്റയുടെ നേരത്തേ മുതലുള്ള പ്ലാന്റിനുസമീപത്താണ് ഫോഡിന്റെ പ്ലാന്റ്.  

ഫോഡ് പ്ലാന്റിലെ ജീവനക്കാരെയും നിബന്ധനകള്‍ക്കു വിധേയമായി ടാറ്റ ഏറ്റെടുക്കും. 3 ലക്ഷം കാര്‍ വാര്‍ഷിക ഉല്‍പാദനം നടത്താനാണ് ആദ്യ ഘട്ടത്തില്‍ ശ്രമമെന്നു ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. വിദേശവിപണിയിലേക്കുള്ള ഫോഡ് കാര്‍ എന്‍ജിന്‍ നിര്‍മിക്കുന്നതിന് അതിനാവശ്യ സൗകര്യവും ടാറ്റ ഒരുക്കും.  

മുന്‍ കൊല്ലത്തേക്കാന്‍ 413.35 കോടി രൂപ ലാഭത്തിലാണ് ടാറ്റ മോട്ടോഴ്‌സ് . മുന്‍കൊല്ലം ഇതേസമയത്ത് 1,645.68 കോടിയായിരുന്നു ലാഭം. 2021-22 സാമ്പത്തിക വര്‍ഷത്തെ ടാറ്റ മോട്ടോഴ്‌സിന്റെ ആകെ പ്രവര്‍ത്തന വരുമാനം 2,78,453.62 കോടിയില്‍ എത്തി. മുന്‍വര്‍ഷം ഇത് 2,49,794.75 കോടിയായിരുന്നു. അറ്റനഷ്ടം 11,308.76 കോടിയായി കുറഞ്ഞിട്ടുണ്ട്. 2020-21ല്‍ ഇത് 13,395.10 കോടിയായിരുന്നു.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.