ആല്‍ഫ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന പഞ്ചിന് ഇംപാക്റ്റ് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമാണ്. നിലവിലെ ടാറ്റ കാറുകളിലെ പോലെ സ്പ്ലിറ്റ് ഹെഡ്ലാംപുകള്ക്ക് പുറമെ എസ്യുവി മസ്കുലറായ വീല്‍ആര്‍ച്ചുകളും എച്ച്ബിഎക്സ് കണ്‍സെപ്റ്റിനുണ്ട്.
ടാറ്റയുടെ മൈക്രോ എസ്യുവി 'പഞ്ച്' ഒക്ടോബര്‍ 4ന് വിപണിയില്‍ അവതരിപ്പിക്കും. ഉത്സവ സീസണില്‍ ഇറങ്ങുന്ന 'പഞ്ചി' ന്റെ വില തന്നെയാകും വാഹനപ്രേമികളെ അകര്ഷിക്കുക എന്നതില്‍ സംശയമില്ല. മഹിന്ദ്ര കെയുവി100, മാരുതി സുസുക്കി ഇഗ്നിസ് എന്നിവയ്ക്ക് പുറമെ ഹ്യുണ്ടേയ് പുറത്തിറക്കാനിരിക്കുന്ന കാസ്പര്‍ എന്നീ വാഹനങ്ങളോടാകും പഞ്ചിന്റെ വിപണിയുദ്ധം.
ആല്‍ഫ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന പഞ്ചിന് ഇംപാക്റ്റ് 2 ഡിസൈന്‍ ഫിലോസഫിയില്‍ നിര്‍മിക്കുന്ന വാഹനത്തിന് 3840എംഎം നീളവും 1822 എംഎം വീതിയും 1635എംഎം ഉയരവുമാണ്. നിലവിലെ ടാറ്റ കാറുകളിലെ പോലെ സ്പ്ലിറ്റ് ഹെഡ്ലാംപുകള്ക്ക് പുറമെ എസ്യുവി മസ്കുലറായ വീല്‍ആര്‍ച്ചുകളും എച്ച്ബിഎക്സ് കണ്‍സെപ്റ്റിനുണ്ട്.
ടാറ്റ ആള്‍ട്രോസ് മോഡലിലേതുപോലെ 90 ഡിഗ്രി തുറക്കാവുന്ന ഡോറുകളും മൈക്രോ എസ്യുവിടെ പ്രത്യേകതകളാണ്. നിലവിലെ വിവരങ്ങള്‍ അനുസരിച്ച് പെട്രോള്‍ എന്ജിന് വകഭേദം മാത്രമായിരിക്കും പഞ്ചില്‍ ലഭിക്കുക. എന്നാല്‍, ഇലക്ട്രിക് വകഭേദം പുറത്തിറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. 86 ബിഎച്ച്പി കരുത്തുപകരുന്ന 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് മൈക്രോ എസ്യുവിയുടെ ഹൃദയം. മാനുവല്‍ എംഎംടി ഗിയര്‍ബോക്സുകളില്‍ പുതിയ വാഹനം ലഭിക്കും.
ടാറ്റ മോട്ടോഴ്സ് പഞ്ചിന്റെ ഇന്റീരിയറും പുറത്തു വിട്ടിട്ടുണ്ട്. ആള്‍ട്രോസിനു സമാനമായ ഫ്ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തോടുകൂടിയ ഡാഷബോര്ഡാണ് കാറിന്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ടാറ്റാ പ്രീമിയം ഹാച്ച്ബാക്കിന് ഏതാണ്ട് സമാനമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, എഞ്ചിന് സ്റ്റോപ്പ്/സ്റ്റാര്‍ട്ട് ബട്ടണ്‍, ക്രമീകരിക്കാവുന്ന ഒര്വിഎം എന്നിവ ലഭിക്കും. ഒരു ഫ്ലാറ്റിഷ് ബോട്ടം ഉള്ള മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീലാണ് ടാറ്റ പഞ്ചിന്റ മറ്റ് സവിശേഷതകള്‍. 4.5 ലക്ഷം മുതലാണ് ചെറു എസ്യുവിയുടെ വില ആരംഭിക്കുക എന്നാണ് പ്രാധമിക റിപ്പോര്‍ട്ട്. ഇത് വാഹന വിപണിയില്‍ ടാറ്റയുടെ മൈക്രോ എസ്യുവിയുടെ അംഗികാരം വര്‍ധിപ്പിക്കും.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. വില 1.81 കോടി
വൈദ്യുത വാഹനങ്ങളുടെ തകരാറുള്ള എല്ലാ ബാച്ചുകളും തിരിച്ചു വിളിക്കാന്‍ നിതിന്‍ ഗഡ്ക്കരിയുടെ നിര്‍ദ്ദേശം
കാര്‍ വിപണിയില്‍ ടാറ്റ അതികായന്; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി
കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി
വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍