×
login
വിപണി പിടിക്കാന്‍ ടാറ്റ; വാഹനങ്ങളുടെ വില കുറച്ചു; ഇന്ത്യന്‍ നിരത്തുകളിലെ നമ്പര്‍ വണ്ണാകാന്‍ പോരാട്ടം തുടങ്ങി; ഈ യുദ്ധം ജനങ്ങള്‍ക്ക് നല്ലത്

ഇതിന്റെ ഭാഗമായി ടാറ്റ ടിയാഗോയുടെ XT, XZ,XZ+ എന്നീ വകഭേധങ്ങള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് 10,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി വാഗ്ദനം ചെയ്യുന്നു. അതേ സമയം ടാറ്റ ടിയാഗോയുടെ എക്‌സ്ഇ, എക്‌സ്ടി (ഒ) വകഭേദങ്ങള്‍ വാങ്ങുന്ന കോവിഡ് മുന്നിരപോരാളികള്‍ക്കായി 3,000 രൂപ കിഴിവും നല്‍ക്കും.

ത്സവ നാളുകള്‍ക്കായി ആകര്‍ശകമായ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്‌സ്. നവരാത്രി, ദീപാവലി ആഘോഷനാളുകളുടെ ഭാഗമായി ടാറ്റ ടിയാഗോ, ടാറ്റ ടിഗോര്‍, ടാറ്റ നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ടാറ്റ ഹാരിയര്‍ എന്നിവയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ടാറ്റ മോട്ടേഴ്‌സ് 30,000 രൂപ വരെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു.

ഇതിന്റെ ഭാഗമായി ടാറ്റ ടിയാഗോയുടെ XT, XZ,XZ+ എന്നീ വകഭേദങ്ങള്‍ക്ക് 10,000 രൂപയുടെ അധിക കിഴിവ് 10,000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും കമ്പനി വാഗ്ദനം ചെയ്യുന്നു. അതേ സമയം ടാറ്റ ടിയാഗോയുടെ എക്‌സ്ഇ, എക്‌സ്ടി (ഒ) വകഭേദങ്ങള്‍ വാങ്ങുന്ന കോവിഡ് മുന്നിരപോരാളികള്‍ക്കായി 3,000 രൂപ കിഴിവും കമ്പനി നല്‍ക്കും.

കഴിഞ്ഞ മാസങ്ങളില്‍ വാഹന വിപണില്‍ ഏറ്റവും ശ്രദ്ധനേടിയ ടാറ്റ നെക്‌സോണ്‍ വേരിയന്റിനും മികച്ച ഓഫറുകളാണ് കമ്പനി നല്‍ക്കുന്നത്. ഡീസല്‍ എഞ്ചിന്‍ മോഡലില്‍ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കോവിഡ് മുന്നിരപോരാളികള്‍ക്ക്  5,000 രൂപ അധിക കിഴിവും ലഭിക്കുമ്പോള്‍ പെട്രോള്‍ വേരിയന്റിന് 3,000 രൂപ കോര്‍പ്പറേറ്റ് കിഴിവ് മാത്രമേ ലഭിക്കൂ. ടാറ്റ നെക്‌സണ്‍ ഇവി ഇപ്പോള്‍ XZ+ ട്രിമിന് 10,000 രൂപയും ലക്‌സ് പതിപ്പിന് 15,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.

ടാറ്റ ഹാരിയര്‍ എസ്‌യുവിക്ക് വരെ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുമ്പോള്‍ ആള്‍ട്രോസിനും പുതുതായി പുറത്തിറക്കിയ ടിഗോര്‍ ഇവിക്കും കിഴിവുകള്‍ ഇല്ല. എന്നാല്‍ നിലവില്‍ നിരത്തുകളിലുള്ള ടിഗോറിന് പെട്രോള്‍ എഞ്ചിന്‍ മോഡലിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും കോവിഡ് മുന്നിരപോരാളികള്‍ക്ക് 15,000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ ആനുകൂല്യവും ലഭ്യമാണ്. ടാറ്റയുടെ വരാനിരിക്കുന്ന മൈക്രോ എസ്യുവി പഞ്ചിനുള്ള ബുക്കിംഗ് ഇപ്പോള്‍ രാജ്യത്തുടനീളമുള്ള എല്ലാ ടാറ്റ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.