×
login
ഇലക്ട്രിക് വാഹന നിര്‍മ്മാണം രണ്ടില്‍ നിന്ന് 25 ശതമാനക്കാനൊരുങ്ങി ടാറ്റ; ലക്ഷ്യം 2025ഓടെ 10 ഇ.വി. മോഡലുകള്‍

വരുന്ന അഞ്ചു വര്‍ഷത്തില്‍ യാത്രാവാഹന വിഭാഗത്തില്‍ പത്ത് വൈദ്യുതവാഹന മോഡലുകള്‍ അവതരിപ്പിക്കുമെന്നും ടാറ്റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്. വാഹനങ്ങളുടെ സുഖകരമായ ഉപയോഗത്തിന് ടാറ്റ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കാനും കമ്പനി തീരുമാനിച്ചു.

ന്യൂദല്‍ഹി: 2025ഓടെ ഇലക്ട്രിക് വാഹന നിര്‍മ്മാണം 25 ശതമാനം വരെ വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. നിലവില്‍ ഇത് രണ്ടുശതമാനം മാത്രമാണ്. കമ്പനിയുടെ 76ാം വാര്‍ഷിക പൊതുയോഗത്തിലാണ് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിപണിയില്‍ ഇതുവരെ 4000 നെക്‌സന്‍ ഇവി വാഹനങ്ങളാണ് വിറ്റഴിച്ചത്. വൈദ്യുതവാഹന നിര്‍മ്മാണത്തിന് ആവശ്യമായ സമയത്ത് പ്രത്യേക മൂലധനസമാഹരണം നടത്തുമെന്നും ഓഹരിയുടമകളെ അറിയിച്ചു.

വരുന്ന അഞ്ചു വര്‍ഷത്തില്‍ യാത്രാവാഹന വിഭാഗത്തില്‍ പത്ത് വൈദ്യുതവാഹന മോഡലുകള്‍ അവതരിപ്പിക്കുമെന്നും ടാറ്റ വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്ക് പ്രാപ്യമായ വിലയില്‍ വൈദ്യുതവാഹനം ലഭ്യമാക്കാനുള്ള പദ്ധതികളും കമ്പനി തയ്യാറാക്കിവരുകയാണ്. വാഹനങ്ങളുടെ സുഖകരമായ ഉപയോഗത്തിന് ടാറ്റ പവറുമായി ചേര്‍ന്ന് 25 നഗരങ്ങളിലായി 10,000 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഒരുക്കാനും കമ്പനി തീരുമാനിച്ചു. ഇതിനു പുറമെ ബാറ്ററിനിര്‍മാണശാലയും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാനും കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.