login
വാക്‌സിനേഷന് സൗജന്യ യാത്രയൊരുക്കി ഊബര്‍; 35 ഇന്ത്യന്‍ നഗരങ്ങളില്‍ സേവനം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാദേശിക എന്‍ജിഒമാരുടെയും സഹകരണം ഊബറിന് ലഭിക്കും. ഓരോ റൈഡിന്റെയും പരമവധി മൂല്യം 150 രൂപ. റൈഡര്‍ക്ക് കേന്ദ്രത്തിലേക്കും തിരിച്ചുമായി രണ്ട് സൗജന്യ യാത്ര ലഭിക്കും.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ കുത്തിവയ്പു കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍. 45 വയസിനു മുകളിലുള്ളവര്‍ക്കും 60 കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ക്കും ഏറ്റവും അടുത്തുള്ള കുത്തിവയ്പ്പ് കേന്ദ്രത്തിലേക്ക് പോകാനും മടങ്ങാനും സൗജന്യയാത്ര ഉപയോഗിക്കാം. 10 കോടി രൂപ മൂല്യം വരുന്ന സൗജന്യ റൈഡുകളാണ് ഊബര്‍ ലഭ്യമാക്കുക. പ്രായമായവരെയും ദുര്‍ബലരെയും വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ എന്‍ജിഒകളായ റോബിന്‍ ഹുഡ് ആര്‍മിയുടെ സഹായവും ഊബര്‍ തേടുന്നുണ്ട്.  

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രാദേശിക എന്‍ജിഒമാരുടെയും സഹകരണം ഊബറിന് ലഭിക്കും.   ഓരോ റൈഡിന്റെയും പരമവധി മൂല്യം 150 രൂപ. റൈഡര്‍ക്ക് കേന്ദ്രത്തിലേക്കും തിരിച്ചുമായി രണ്ട് സൗജന്യ യാത്ര ലഭിക്കും. സൗജന്യ റൈഡിനായി ഊബര്‍ ആപ്പിന്റെ ഇടതു വശത്ത് മുകളില്‍ ടാപ്പ് ചെയ്ത് 'വാലറ്റ്' തെരഞ്ഞെടുക്കണം. താഴെ ആഡ് പ്രമോ കോഡ് സെലക്റ്റ് ചെയ്യണം. ഊബര്‍ ആപ്പില്‍ വാക്സിനേഷന്‍ പ്രമോ കോഡ് 35 ഇന്ത്യന്‍ നഗരങ്ങളില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം. പ്രമോ കോഡ് ആഡ് ചെയ്ത് ഏറ്റവും അടുത്ത വാക്സിനേഷന്‍ സെന്ററിലേക്ക് ട്രിപ്പ് ബുക്ക് ചെയ്യാം. തിരിച്ചുള്ള ട്രിപ്പും ബുക്ക് ചെയ്യണം.

 

  comment

  LATEST NEWS


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.