×
login
രാജാവിനെ വീഴ്ത്തി അല്‍കാരസ്; കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ തോല്‍പ്പിച്ചത് 19കാരന്‍

ജയത്തോടെ മാഡ്രിഡ് ഓപ്പണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാര്‍ലോസ്. നദാലിനെ കളിമണ്‍ കോര്‍ട്ടില്‍ മറികടക്കുന്ന ആദ്യ കൗമാര താരവുമാണ്്. മികച്ച ഫോമില്‍ കളിക്കുന്ന കാര്‍ലോസ് യങ് സെന്‍സേഷന്‍ എന്നാണ് അറിയപ്പെടുന്നത്. നദാലിനെതിരായ വിജയത്തിന് മുമ്പ് തുടരെ ആറ് മത്സരങ്ങള്‍ വിജയിച്ചിരുന്നു.

മാഡ്രിഡ്: റാഫേല്‍ നദാലിനെ കളിമണ്‍ കോര്‍ട്ടില്‍ മുട്ടുകുത്തിച്ച് 19കാരന്‍. സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് ഗാര്‍ഫിയയാണ് കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാലിനെ തോല്‍പ്പിച്ചത്. മാഡ്രിഡ് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് നദാല്‍ തോല്‍വി സമ്മതിച്ചു. സ്‌കോര്‍: 2-6, 6-1, 3-6.

ജയത്തോടെ മാഡ്രിഡ് ഓപ്പണ്‍ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കാര്‍ലോസ്. നദാലിനെ കളിമണ്‍ കോര്‍ട്ടില്‍ മറികടക്കുന്ന ആദ്യ കൗമാര താരവുമാണ്്. മികച്ച ഫോമില്‍ കളിക്കുന്ന കാര്‍ലോസ് യങ് സെന്‍സേഷന്‍ എന്നാണ് അറിയപ്പെടുന്നത്. നദാലിനെതിരായ വിജയത്തിന് മുമ്പ് തുടരെ ആറ് മത്സരങ്ങള്‍ വിജയിച്ചിരുന്നു.

മത്സരത്തില്‍ അല്‍കാരസാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. പിന്നീട് ശക്തമായി തിരിച്ചുവന്ന നദാല്‍ അനായാസം രണ്ടാം സെറ്റ് സ്വന്തമാക്കി. ഇതോടെ നദാല്‍ തിരിച്ചെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ പൊരുതി കളിച്ച അല്‍കാരസ് മൂന്നാം സെറ്റ് സ്വന്തമാക്കി അട്ടിമറി ഉറപ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ചാണ് സെമിയില്‍ അല്‍കാരസിന്റെ എതിരാളി. ഹൂബര്‍ട്ട് ഹര്‍ക്കസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ദ്യോക്കോ സെമിയിലെത്തിയത്. സ്‌കോര്‍: 6:3, 6:4.

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.