×
login
ഡെന്മാര്‍ക്ക് ഓപ്പണ്‍; സിന്ധു, ശ്രീകാന്ത് മുന്നോട്ട്

പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി - ബി സുമീത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ മലേഷ്യയുടെ ഗോ ഫീ - നര്‍ ഇസുമുദ്ദീന്‍ ടീമിനോട് തോറ്റു. സ്‌കോര്‍: 18-21, 11-21.

ഒഡെന്‍സി (ഡെന്മാര്‍ക്്): ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി.സിന്ധുവിന് ഡെന്മാര്‍ക്ക് ബാഡ്മിന്റണ്‍ ഓപ്പണില്‍ വിജയത്തുടക്കം. നിലവിലെ ലോക ചാമ്പ്യനായ സിന്ധു ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തുര്‍ക്കിയുടെ നെസ്ലിഹാന്‍ വൈജിറ്റിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-12, 21-10. മത്സരം മുപ്പത് മിനിറ്റ് നീണ്ടു.  

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും സമീര്‍ വര്‍മ്മയും ആദ്യ റൗണ്ടില്‍ വിജയം നേടി.  മുന്‍ ചാമ്പ്യനായ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ തന്നെ ബി സായ് പ്രണീതിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-14, 21-11. മത്സരം മുപ്പത് മിനിറ്റ് നീണ്ടു.

ലോക ഇരുപത്തിയെട്ടാം റാങ്കുകാരനായ സമീര്‍ വര്‍മ്മ ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ ലോക ഇരുപത്തിയൊന്നാം റാങ്കുകാരനായ വിറ്റിഡ്‌സമിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി. നാല്‍പ്പത്തിരണ്ട് മിനിറ്റ് നീണ്ട മത്സരത്തില്‍ 21-17, 21-14 എന്ന സ്‌കോറിനാണ് സമീര്‍ വിജയിച്ചത്.  

പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്രി - ബി സുമീത് റെഡ്ഡി സഖ്യം ആദ്യ റൗണ്ടില്‍ മലേഷ്യയുടെ ഗോ ഫീ - നര്‍ ഇസുമുദ്ദീന്‍ ടീമിനോട് തോറ്റു. സ്‌കോര്‍: 18-21, 11-21.  

 

 

 

  comment
  • Tags:

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.