×
login
ബ്രിട്ടിഷ് താരം എമ്മ റഡുകാനു യുഎസ് ഓപ്പണ്‍ വനിത കിരീടം

150-ാം റാങ്കിലായിരുന്ന എമ്മ യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ്.

ന്യൂയോര്‍ക്ക് :  ബ്രിട്ടിഷ് താരം എമ്മ റഡുകാനു യുഎസ് ഓപ്പണ്‍ വനിത സിംഗിള്‍സ് ചാംപ്യന്‍. കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കൗമാരതാരം കിരീടം നേടിയത്. 6-4, 6-3നായിരുന്നു 18കാരിയുടെ ജയം. 44വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം യുഎസ് ഓപ്പണ്‍ ജയിക്കുന്നത്.

150-ാം റാങ്കിലായിരുന്ന എമ്മ യോഗ്യതാ റൗണ്ട് കടന്നെത്തിയ താരമാണ്. യോഗ്യത റൗണ്ട് കളിച്ച് കിരീടം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്ന ആദ്യതാരം കൂടിയാണ് എമ്മ. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും താരം നഷ്ടമാക്കിയില്ല.

ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് ബെലിന്‍ഡ ബെന്‍സിസ്, ഗ്രീക്ക് താരം മരിയ സക്കാറി എന്നിവരെയെല്ലാം മറികടന്നാണ് താരം ഫൈനലില്‍ കടന്നത്. മുന്‍ റഷ്യന്‍ താരം മരിയ ഷറപോവയ്ക്ക് ശേഷം ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരം കൂടിയായി എമ്മ.

 

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.