×
login
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധു ക്വാര്‍ട്ടറില്‍; സൈന പുറത്ത്

എച്ച്.എസ് പ്രണോയിക്ക് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിക്കുകയായിരുന്നു. രണ്ടാം റൗണ്ടിലെ എതിരാളി മിഥുന്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് പ്രണോയിക്ക് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിച്ചത്.

ന്യൂദല്‍ഹി: രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. അതേസമയം, മുന്‍ ചാമ്പ്യനായ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. പുരുഷന്മാരുടെ ടോപ്പ് സീഡായ കിഡംബി ശ്രീകാന്ത് അടക്കം ഏഴു താരങ്ങള്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.  

2012 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയ സൈനയെ രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ മാളവിക ബാന്‍സോദ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് അട്ടിമറിച്ചു. സ്‌കോര്‍: 21-17, 21-9. മുന്‍ ലോക ഒന്നാം നമ്പറായ സൈനയെ 111-ാം റാങ്കുകാരിയായ മാളവിക മുപ്പത്തിനാലു മിനിറ്റില്‍ കീഴടക്കി.  

ടോപ്പ് സീഡായ സിന്ധു രണ്ടാം റൗണ്ടില്‍ ഇറ ശര്‍മ്മയെ അനായാസം മറികടന്നു. സ്‌കോര്‍: 21-10, 21-10. ഇന്ത്യന്‍ താരമായ അഷ്മിത ചാലിഹയാണ് ക്വാര്‍ട്ടറില്‍  സിന്ധുവിന്റെ എതിരാളി. അഷ്മിത രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഹോയാക്‌സിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-17, 21-14.


മാളവിക ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ ആകര്‍ഷി കശ്യപിനെ നേരിടും. സഹതാരമായ കെയൂരയെ അനായാസം തോല്‍പ്പിച്ചാണ് ആകര്‍ഷി ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍: 21-10, 21-10.  

എച്ച്.എസ് പ്രണോയിക്ക് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിക്കുകയായിരുന്നു. രണ്ടാം റൗണ്ടിലെ എതിരാളി മിഥുന്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് പ്രണോയിക്ക് ക്വാര്‍ട്ടറിലേക്ക് ബൈ ലഭിച്ചത്. പുരുഷന്മാരുടെ ടോപ്പ് സീഡ് കിഡംബി ശ്രീകാന്ത്, ഡബിള്‍സ് താരം അശ്വിനി പൊന്നപ്പ, ഋതിക രാഹുല്‍, ട്രീസ ജോളി, സിമ്രാന്‍ അമന്‍ സിങ്, ഖുഷി ഗുപ്ത എന്നിവരും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന്് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.

 

 

  comment

  LATEST NEWS


  നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


  വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


  ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


  മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


  പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


  ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.