×
login
ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍‍ ചാമ്പ്യന്‍ഷിപ്പ്: പി.വി. സിന്ധു‍ സെമിയില്‍

മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ഒരു മണിക്കൂര്‍ ആറു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 14-21, 21-19, 21-14 എന്ന സ്‌കോറിനാണ് സിന്ധു വിജയം നേടിയത്.

ബാലി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു.

മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. ഒരു മണിക്കൂര്‍ ആറു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 14-21, 21-19, 21-14 എന്ന സ്‌കോറിനാണ് സിന്ധു വിജയം നേടിയത്. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്. നേരത്തെ ഫ്രഞ്ച് ഓപ്പണ്‍, ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റുകളുടെ സെമിയിലെത്തിയിരുന്നു.


നിലവിലെ ലോകചാമ്പ്യനായ സിന്ധു സെമിയില്‍ തായ്‌ലന്‍ഡിന്റെ രചാനോക് ഇന്റാനോണിനെ നേരിടും. ജപ്പാന്റെ അസുക തകഹാഷിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്റാനോണ്‍ സെമിയിലെത്തിയത്. സ്‌കോര്‍: 21-17, 21-12. മത്സരം പതിനേഴ് മിനിറ്റില്‍ അവസാനിച്ചു.  

ഇന്ത്യയുടെ സാത്വിക് സെയ്‌രാജ്് -രങ്കി റെഡ്ഡി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍ കടന്നു. ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ഗോഹ് സി ഫി- നര്‍സുദീന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 21-19, 21-19.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.