×
login
ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് മൂന്ന് വര്‍ഷ വിലക്ക്; ദ്യോക്കോയുടെ വിസ വീണ്ടും റദ്ദാക്കി

കുടിയേറ്റ വകുപ്പ് മന്ത്രി അലക്‌സ് ഹോക്ക് തന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് വിസ റദ്ദാക്കിയത്. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് കൊവിഡ് വാക്‌സിന്‍ എടുക്കാതെയാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇത് സമൂഹത്തിന് അപകടമുണ്ടാക്കാന്‍ സാധ്യയുണ്ട്

 മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിന്റെ വിസ വീണ്ടും ഓസ്‌ട്രേലിയ റദ്ദാക്കി. കൂടാതെ മൂന്നു വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തി. കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയില്‍ തുടരുന്ന ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്താന്‍ വീണ്ടും കോടതിയെ സമീപിക്കേണ്ടിവരും.  

തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നത്. അതിന് മുമ്പ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാലേ ദ്യോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനാകൂ. ദ്യോക്കോവിച്ചിന്റെ പങ്കാളിത്തം ഉറപ്പാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ മത്സരക്രമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കിയത്.  


കുടിയേറ്റ വകുപ്പ് മന്ത്രി അലക്‌സ് ഹോക്ക് തന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് വിസ  റദ്ദാക്കിയത്. സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് കൊവിഡ് വാക്‌സിന്‍ എടുക്കാതെയാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇത് സമൂഹത്തിന് അപകടമുണ്ടാക്കാന്‍ സാധ്യയുണ്ട്. ഈ കാരണത്താല്‍ ദ്യോക്കോയുടെ വിസ റദ്ദാക്കുകയാണെന്ന് മന്ത്രി പ്രസ്താവനിയില്‍ പറഞ്ഞു. വിസ റദ്ദാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദ്യോക്കോവിച്ചിന്റെ അഭിഭാഷകന്‍ അറിയിച്ചു.  

വിക്ടോറിയ സംസ്ഥാന സര്‍ക്കാരും ടെന്നീസ് ഓസ്‌ട്രേലിയയും വാക്‌സിന്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ദ്യോക്കോവിച്ച് ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ ഓസട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് വാക്‌സിന്‍ ഇളവ് നിഷേധിച്ചു. വിസ റദ്ദാക്കുകയും ചെയ്തു. മെല്‍ബണില്‍ എത്തിയ ദ്യോക്കോയെ തടഞ്ഞുവച്ചു. പിന്നീട് അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന ഹോട്ടലില്‍ കരുതല്‍ തടങ്കലിലാക്കി. ദ്യോക്കോ കോടതിയയെ സമപിപിച്ചതിനെ തുടര്‍ന്നാണ് വിസ പുനസ്ഥാപിച്ചത്.  

  comment

  LATEST NEWS


  പ്രഹസനവുമായി സജി; എന്തിന് രാജിവയ്ക്കണമെന്ന് മന്ത്രി; ഭരണഘടനയെ അവഹേളിച്ച നേതാവിനെ സംരക്ഷിച്ച് സിപിഎം


  ബസ് ചാര്‍ജ് വര്‍ധന; ട്രെയിന്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു, 86 ട്രെയിനുകളില്‍ ഇന്ന് മുതല്‍ ജനറല്‍ ടിക്കറ്റ് പുനസ്ഥാപിച്ചു


  തൊഴിലില്ലായ്മയില്‍ കേരളം മൂന്നാമത്; 13.2 ശതമാനം യുവാക്കളും തൊഴില്‍ രഹിതര്‍; പട്ടികയില്‍ ഒന്നാമത് ജമ്മു കാശ്മീര്‍; കണക്കുകള്‍ പുറത്ത്


  ജമ്മുകശ്മീര്‍ മണ്ണില്‍ ഭീകരതയ്ക്കിടമില്ല, ചെറുത്ത് നില്‍ക്കും; ആഹ്വാനവുമായി ലഷ്‌കര്‍ ഭീകരരെ പിടികൂടിയ ഗ്രാമീണര്‍


  മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മൂന്ന് കോടിയുടെ പഴശ്ശി മ്യൂസിയം ഒരുങ്ങുന്നു; ചരിത്രശേഷിപ്പുകള്‍ കണ്ടെത്തുവാന്‍ ശ്രമം തുടങ്ങി


  അഗ്നിപഥിനെതിരായ കുപ്രചരണങ്ങള്‍ക്ക് അന്ത്യം; വ്യോമസേനയില്‍ റെക്കോര്‍ഡ് അപേക്ഷകര്‍; അഗ്നിവീറാകാന്‍ യുവ തലമുറ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.