×
login
സിന്ധുവും ശ്രീകാന്തും സെമിയില്‍ തോറ്റു

അന്റണ്‍സന്‍ ഫൈനലില്‍ കെന്റോ മൊമോറ്റയെ നേരിടും.

ബാലി: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി.  

ടോപ്പ് സീഡായ ജാപ്പനീസ് താരം അകനെ യാമാഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് മൂന്നാം സീഡായ സിന്ധുവിനെ പരാജയപ്പെടുത്തിയത്. മുപ്പത്തിരണ്ട് മിനിറ്റ് നീണ്ട മത്സരത്തില്‍ 13-21, 9-21 എന്ന സ്‌കോറിനാണ് സിന്ധു കീഴടങ്ങിയത്. രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ സിന്ധു ലീഡ് നേടിയെങ്കിലും പൊരുതിക്കളിച്ച യാമാഗൂച്ചി ഗെയിമും വിജയവും സ്വന്തമാക്കി.  

മുന്‍ ലോക ഒന്നാം നമ്പറായ ശ്രീകാന്തിനെ മൂന്നാം സീഡായ ഡെന്മാര്‍ക്കിന്റെ ആന്ദ്രെ ആന്റണ്‍സന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. നാല്‍പ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തില്‍ 14-21, 9-21 എന്ന സ്‌കോറിനാണ് ശ്രീകാന്ത് കീഴടങ്ങിയത്. അന്റണ്‍സന്‍ ഫൈനലില്‍ കെന്റോ മൊമോറ്റയെ നേരിടും.  

 

 

    comment
    • Tags:

    LATEST NEWS


    മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


    കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


    ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


    പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


    സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


    ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.