×
login
മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ടൂര്‍ണമെന്റ് സെമിഫൈനലില്‍ പ്രവേശിച്ച് പി.വി.സിന്ധുവും എച്ച് എസ് പ്രണോയിയും; കിദംബി ശ്രീകാന്ത് പുറത്ത്

. ക്വാര്‍ട്ടര്‍ ഫൈനലില്‍ കിദംബി ശ്രീകാന്തിനെ 16-21, 21-16, 21-11 എന്ന സ്‌കോറിന് കിസ്റ്റ്യന്‍ അഡിനാറ്റ തോല്‍പിച്ചു

ക്വാലാലംപൂര്‍:  മലേഷ്യ മാസ്റ്റേഴ്സ് സൂപ്പര്‍ 500 ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍  പ്രവേശിച്ച്  ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും എച്ച്.എസ്. പ്രണോയിയും. ആറാം സീഡായ സിന്ധു 21-16, 13-21, 22-20 എന്ന സ്‌കോറിന് ചൈനയുടെ യി മാന്‍ ഷാങ്ങിനെ പരാജയപ്പെടുത്തിയപ്പോള്‍ പ്രണോയ് ജപ്പാന്റെ  കെന്റ നിഷിമോട്ടോയ്ക്കെതിരെ 25-23, 18-21, 21-13 എന്ന സ്‌കോറിന് ജയിച്ചു.  

ശനിയാഴ്ച നടക്കുന്ന സെമിയില്‍ ഏഴാം സീഡും ലോക ഒമ്പതാം റാങ്കുകാരിയുമായ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്‌ക തുന്‍ജംഗിനെയാണ് സിന്ധു നേരിടുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡ് ചൈനയുടെ യി ഷി വാങിനെ 21-18, 22-20 എന്ന സ്‌കോറിന് തുന്‍ജംഗ്  അട്ടിമറിച്ചു.


തുന്‍ജംഗ് അടുത്തിടെയായി മികച്ച ഫോമിലാണ്. ഏപ്രിലില്‍ നടന്ന മാഡ്രിഡ് സ്പെയിന്‍ മാസ്റ്റേഴ്സ് ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തുന്‍ജംഗിനോട് തോറ്റിരുന്നു.  

സെമിഫൈനലില്‍ ലോക ഒമ്പതാം നമ്പര്‍ താരം പ്രണോയ്  ഇന്തോനേഷ്യയുടെ 57-ാം റാങ്കുകാരന്‍ ക്രിസ്റ്റ്യന്‍ അഡിനാറ്റയെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനലില്‍ കിദംബി ശ്രീകാന്തിനെ 16-21, 21-16, 21-11 എന്ന സ്‌കോറിന് കിസ്റ്റ്യന്‍ അഡിനാറ്റ തോല്‍പിച്ചു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.