×
login
ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; സിന്ധുവും ലക്ഷ്യാ സെന്നും മുന്നോട്ട്

മത്സരം ഒര് മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ടു. രണ്ട് തവണ ലോക ചാമ്പ്യനായ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് രണ്ടാം റൗണ്ടില്‍ ലക്ഷ്യാ സെന്നിന്റെ എതിരാളി.

ബാലി: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പല്‍ പി.വി. സിന്ധു, ലക്ഷ്യ സെന്‍ എന്നിവര്‍ മുന്നോട്ട്. തായ്‌ലന്‍ഡ് താരം സുപാനിഡ കെറ്റ്‌തോങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 21-15, 21-19.  

മത്സരം 43 മിനിറ്റ് മാത്രമാണ് നീണ്ടത്. ആദ്യ ഗെയ്മില്‍ അനായാസം വിജയത്തിലെത്തിയ സിന്ധു എന്നാല്‍ രണ്ടാം ഗെയ്മില്‍ കടുത്ത പോരാട്ടം നേരിട്ടു. രണ്ടാം റൗണ്ടില്‍ ക്ലാര അസുര്‍മെന്‍ഡിയാണ് സിന്ധുവിന്റെ എതിരാളി. പുരുഷന്മാരില്‍ ലോക പത്താം നമ്പര്‍ ജപ്പാന്റെ കാന്റ സുനിയാമയെ അട്ടിമറിച്ചാണ് ലക്ഷ്യാ സെന്‍ രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 21-17, 18-21, 21-17. മൂന്ന് ഗെയ്മുകള്‍ നീണ്ട കടുത്ത പോരാട്ടമാണുണ്ടായത്. മത്സരം ഒര് മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ടു. രണ്ട് തവണ ലോക ചാമ്പ്യനായ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് രണ്ടാം റൗണ്ടില്‍ ലക്ഷ്യാ സെന്നിന്റെ എതിരാളി.  


 

 

    comment
    • Tags:

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.