×
login
നദാല്‍, നവോമി മൂന്നാം റൗണ്ടില്‍

വനിതകളുടെ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ആഷ് ബാര്‍ട്ടി രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ ലൂസിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി.

മെല്‍ബണ്‍: സ്പാനിഷ് താരമായ റാഫേല്‍ നദാലും നിലവിലെ വനിതാ ചാമ്പ്യനായ നവോമി ഒസാക്കയും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു.  

ഇരുപത്തിയൊന്നാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ രണ്ടാം റൗണ്ടില്‍ ജര്‍മ്മനിയുടെ യാനിക് ഹാന്‍ഫ്മാനെ അനായാസം മറികടന്നു. സ്്‌കോര്‍: 6-2, 6-3, 6-4. ജാപ്പനീസ് താരമായ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ മാഡിസണ്‍ ബ്രേംഗളിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 6-0, 6-4.  റാഫേല്‍ നദാലിന്റെ നാട്ടുകാരനായ കാര്‍ലോസ് അല്‍കാറസും മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടില്‍ സെര്‍ബിയയുടെ ദുസാന്‍ ലാജോവിക്കിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു സ്്‌കോര്‍: 6-2, 6-1, 7-5. കാര്‍ലോസ് അല്‍കാറസ് അടുത്ത റൗണ്ടില്‍ ഏഴാം സീഡായ മതേവു ബെറാറ്റിനിയെ നേരിടും. ബറേറ്റിനി രണ്ടാം റൗണ്ടില്‍ സ്‌റ്റെഫാന്‍ കോസ്‌ലോവിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ : 1-6, 4-6, 6-4, 6-1. മൂന്നാം സീഡായ അലക്‌സാണ്ടര്‍ സ്വരേവ് രണ്ടാം റൗണ്ടില്‍ ജോണ്‍ മില്‍മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 6-4, 6-4, 6-0.  

വനിതകളുടെ ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ ആഷ് ബാര്‍ട്ടി രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ ലൂസിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 6-1, 6-1. മത്സരം അമ്പത്തിയൊന്ന് മിനിറ്റില്‍ അവസാനിച്ചു. മറ്റൊരു ഇറ്റാലിയന്‍ താരമായ കാമിലയാണ് അടുത്ത റൗണ്ടില്‍ ബാര്‍ട്ടിയുടെ എതിരാളി. കാമില രണ്ടാം റൗണ്ടില്‍ തെരേസയെ 6-2, 7-6 ന് തോല്‍പ്പിച്ചു. രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്ടോറിയ അസരങ്ക രണ്ടാം റൗണ്ടില്‍ ജില്‍ ടീച്ച്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്  പരാജയപ്പെടുത്തി. സ്‌കോര്‍: 6-1, 6-2.

  comment
  • Tags:

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.