×
login
ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍‍ ചാമ്പ്യന്‍ഷിപ്പ്; സൈന നെഹ്‌വാളും പ്രണോയും മുന്നോട്ട്

പരിക്ക് മൂലം കഴിഞ്ഞവര്‍ഷം ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ കഴിയാതെ പോയ സെയ്‌ന ഒന്നാം റൗണ്ടില്‍ ചെക്ക് റിപ്പബഌക്കിന്റെ തെരേസ സാബികോവയെ മറികടന്നു.

ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍നിര താരങ്ങളായ സെയ്‌ന നെഹ്‌വാള്‍, ലക്ഷ്യാ സെന്‍, എച്ച്.എസ്. പ്രണോയ് എന്നിവര്‍ ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.  

പരിക്ക് മൂലം കഴിഞ്ഞവര്‍ഷം ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ കഴിയാതെ പോയ സെയ്‌ന ഒന്നാം റൗണ്ടില്‍ ചെക്ക് റിപ്പബഌക്കിന്റെ തെരേസ സാബികോവയെ മറികടന്നു. ആദ്യഗെയിം 22-20 ന് സെയ്‌ന സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ 0-1 ന് പിന്നിട്ടുനില്‍ക്കുമ്പോള്‍ പുറം വേദനതെ തുടര്‍ന്ന് സാബിക്കോവ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.  നാലാം സീഡായ സൈന രണ്ടാം റൗണ്ടില്‍ ഇന്ത്യുടെ തന്നെ മാളവികയെ നേരിടും. സാമിയ ഇമാദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് മാളവിക രണ്ടാം റൗണ്ടില്‍ കടന്നത്. സ്‌കോര്‍: 21-18, 21-9.  


പുരുഷന്മാരുടെ എട്ടാം സീഡായ എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടില്‍ സ്‌പെയിനിന്റെ പബ്‌ളോ അബിയാനെ 21-14, 21-7 എന്ന സ്‌കോറിന് കീഴടക്കി. മിഥുനാണ് അടുത്ത റൗണ്ടില്‍ പ്രണോയിയുടെ എതിരാളി. മിഥുന്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ഫ്രാന്‍സിന്റെ അര്‍നൗഡ് മെര്‍ക്ക്‌ലെയെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-16, 15-21, 21-10.

ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കലമെഡല്‍ ജേതാവായ ലക്ഷ്യാ സെന്‍ ആദ്യ മത്സരത്തില്‍ ഈജിപ്തിന്റെ എല്‍ഗാമലിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 21-15, 21-7. സ്വീഡന്റെ ഫെലിക്‌സാണ് രണ്ടാം റൗണ്ടില്‍ ലക്ഷ്യാ സെന്നിന്റെ എതിരാളി.  കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാക്കളായ അശ്വിനി പൊന്നപ്പ - എന്‍. സിക്കി റെഡ്ഡി സഖ്യം ഡബിള്‍സിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ റൗണ്ടില്‍ അവര്‍ ഇന്ത്യയുടെ ജാനകി - ദിവ്യാ സഖ്യത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 21-7, 19-21, 21-13

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.