നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളവരെ നേരിട്ട് ടീമിലേക്ക് പരിഗണിക്കും. 16 മുതല്‍ 40 വരെ സ്ഥാനങ്ങളിലുള്ളവര്‍ 15 മുതല്‍ 20 വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കണം. റാങ്കിങ്ങില്‍ 23ലുള്ള സൈനയ്ക്ക് ട്രയല്‍സില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ. ഇതോടെയാണ് സൈനയുടെ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
ന്യൂദല്‍ഹി: വിസ്മയ വിജയങ്ങളുമായി സൈനയുടെ പുഞ്ചിരി ഇനിയുണ്ടാകമോ? കോര്‍ട്ടില്‍ അതുല്യ പ്രകടനവുമായി ആരാധകരെ പുളകം കൊള്ളിച്ച, രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ? ഇപ്പോഴത്തെ ഒരു തീരുമാനം ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു.
ഈ വര്‍ഷം അരങ്ങേറുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ സെലക്ഷന് ട്രയല്സിനില്ലെന്ന് സൈന ബാഡ്മിന്റണ്‍ അസോസിയേഷനെ അറിയിച്ചു. കാല്‍മുട്ടിനേറ്റ പരിക്കും, സമീപകാലത്തെ മോശം പ്രകടനങ്ങളുമാണ് ഈയൊരു തീരുമാനത്തിലേക്ക് 32 വയസിലെത്തിയ സൈനയെ എത്തിച്ചത്. ഇതോടെ, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കും തോമസ്-യൂബര്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനുമുള്ള ടീമുകളില്‍ സൈനയുണ്ടാകില്ലെന്ന് ഉറപ്പായി.
നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളവരെ നേരിട്ട് ടീമിലേക്ക് പരിഗണിക്കും. 16 മുതല്‍ 40 വരെ സ്ഥാനങ്ങളിലുള്ളവര്‍ 15 മുതല്‍ 20 വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കണം. റാങ്കിങ്ങില്‍ 23ലുള്ള സൈനയ്ക്ക് ട്രയല്‍സില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ. ഇതോടെയാണ് സൈനയുടെ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
ഒരുകാലത്ത് ലോക റാങ്കിങ്ങില്‍ മുന്‍നിരയിലെത്തിയ സൈന, 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടി. 2010, 2018 കോമണ്‍വെല്‍ത്ത് സ്വര്‍ണവും സ്വന്തമാക്കി. റിയൊ ഒളിമ്പിക്സിന് മുമ്പ് കാലിനേറ്റ പരിക്കാണ് സൈനയ്ക്ക് തിരിച്ചടിയായത്. അതിനു ശേഷം മികച്ച പ്രകടനത്തിനായിട്ടില്ല. കഴിഞ്ഞ വര്‍ഷം യൂബര്‍ കപ്പ് ഫൈനലില്‍ തോറ്റിരുന്നു. അതിനു ശേഷം ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരിക്ക് ഗുരുതരമായി പിന്മാറേണ്ടി വന്നു. പിന്നീട് ഈ വര്‍ഷം ഇന്ത്യ ഓപ്പണില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ താരം മാളവിക ബെന്സോദിനോട് രണ്ടാം റൗണ്ടില്‍ തോറ്റു. കഴിഞ്ഞ മാസം ജര്‍മന്‍, ഓള് ഇംഗ്ലണ്ട്, സ്വിസ് ഓപ്പണുകളില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും സൈനയുടെ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന് കിരിടം; പരാജയപ്പെടുത്തിയത് ചൈനീസ് താരം വാങ്ഷിയിയെ
വീണ്ടും സ്വര്‍ണത്തിളക്കം; കോമണ്‍വെല്‍ത്ത് ബാറ്റ്മിന്റണില്‍ പി.വി.സിന്ധുവിന് കിരീടം; വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്
പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്
'സൂപ്പര്‍ സിന്ധു': സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂ ഹാനിനെ തോല്പിച്ച് സെമിയില്‍
സിംഗപ്പൂര്‍ ഓപ്പണില്‍ മിന്നും ജയത്തോടെ സൈന ക്വാര്‍ട്ടറില്‍
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'