×
login
സ്വിസ് ഓപ്പണില്‍ കിരീടം നേടി പി.വി. സിന്ധു‍‍; യുവാക്കള്‍ക്ക് ഈ വിജയം പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി മോദി

സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ച് കിരീടം നേടി പി.വി. സിന്ധു. തായ്‌ലാന്‍റിലെ ബുസാനന്‍ ഒങ്ബംറങ്ഫാനെയാണ് (സ്‌കോര്‍: 21-16, 21-18) സിന്ധു അനായാസം ഫൈനലില്‍ കീഴടക്കിയത്.

ന്യൂദല്‍ഹി: സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം  ഫൈനലില്‍ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ച് കിരീടം നേടി പി.വി. സിന്ധു. തായ്‌ലാന്‍റിലെ ബുസാനന്‍ ഒങ്ബംറങ്ഫാനെയാണ് (സ്‌കോര്‍: 21-16, 21-18) സിന്ധു അനായാസം ഫൈനലില്‍ കീഴടക്കിയത്.

സ്വിസ് ഓപ്പണ്‍ കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. 'സിന്ധുവിന്റെ നേട്ടങ്ങള്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രചോദനമാകും. ഭാവി സംരംഭങ്ങള്‍ക്ക് ആശംസയേകുന്നു'- പ്രധാനമന്ത്രി ട്വിറററില്‍ കുറിച്ചു.

നാലാം സീഡായ തായ്‌ലാന്‍റുകാരി ബുസാനനെ വെറും 49 മിനിറ്റുകളില്‍ സിന്ധു കീഴ്‌പ്പെട്ടുത്തി. ബുസാനനെതിരെ സിന്ധു നേടുന്ന 16ാമത്തെ ജയമാണിത്. മുന്‍പ് ഒരിയ്ക്കല്‍ മാത്രമാണ് ബുസാനന്‍ സിന്ധുവിനെ കീഴ്‌പ്പെടുത്തിയിട്ടുള്ളൂ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.