×
login
'സൂപ്പര്‍ സിന്ധു': സിങ്കപ്പുര്‍ ഓപ്പണ്‍‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂ ഹാനിനെ തോല്‍പിച്ച് സെമിയില്‍

ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിനൊടുവില്‍ കീഴടക്കിയാണ് സിന്ധു അവസാന നാലിലേക്ക് പ്രവേശനം നേടിയത്.

സിംഗപ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ യൂ ഹാനിനെ മൂന്ന് ഗെയിം നീണ്ട ആവേശപ്പോരിനൊടുവില്‍ കീഴടക്കിയാണ് സിന്ധു അവസാന നാലിലേക്ക് പ്രവേശനം  നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമാണ് സിന്ധു വിജയത്തിലേക്ക് കുതിച്ചത്. സ്‌കോര്‍: 17-21, 21-11 21-19. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.

ആദ്യ ഗെയിം 17-21ന് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്. ആദ്യ ഗെയിമില്‍ സിന്ധു നിരവധി പിഴവുകള്‍ വരുത്തി. എന്നാല്‍ രണ്ടാം ഗെയിമില്‍ താരം ഫോമിലേക്കുയര്‍ന്നു. ഈ ഗെയിമില്‍ എതിരാളിക്ക് വെറും 11 പോയന്റ് മാത്രമാണ് നേടാനായത്. എന്നാല്‍ മൂന്നാം ഗെയിമില്‍ തീപാറുന്ന പോരാട്ടമാണ് ഇരുവരും കാഴ്ചവെച്ചത്. ആര്‍ക്കും വിജയിക്കാമെന്ന സ്ഥിതി. എന്നാല്‍ പരിചയ സമ്പത്തിന്റെ കരുത്തില്‍ സിന്ധു സെമി ടിക്കറ്റെടുത്തു. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി.


അതേസമയം മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സൈന നെഹ്‌വാളിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ അവസാനിച്ചു. മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ട്ത്തിനൊടുവില്‍ ജപ്പാന്റെ ഒഹോരി അയയോടാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍: 13-21, 21-15, 20-22. ആദ്യ ഗെയിം നഷ്ടപ്പെട്ട സൈന രണ്ടാം ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിം ഏറെ ആവേശകരമായിരുന്നു. തുല്യശക്തികളുടെ വാശിയ പോരാട്ടത്തിനൊടുവില്‍ 20-22ന് സൈനയെ കീഴടക്കി ജാപ്പനീസ് താരം അവസാന നാലിലേക്ക് കുതിക്കുകയായിരുന്നു.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്‌യുടെ മുന്നേറ്റവും ക്വാര്‍ട്ടറില്‍ അവസാനിച്ചു. കൊഡായ് നരോക്കയോട് മൂന്ന് ഗെയിം ന്ീണ്ട പോരാട്ടത്തിനൊടുവില്‍ പ്രണോയ് കീഴടങ്ങി. സ്‌കോര്‍: 21-12, 14-21, 18-21. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു പ്രണോയ് പരാജയം രുചിച്ചത്.

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.