×
login
മലേഷ്യ ഓപ്പണ്‍: സിന്ധുവിനും കശ്യപിനും ജയം; സൈനയ്ക്ക് തോല്‍വി

ലോക പത്താം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോച്ചു വോഗിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-17. സിന്ധുവിന് മേല്‍ ഒരു രീതിയിലുമുള്ള ആധിപത്യം സ്ഥാപിക്കാന്‍ ലോക പത്താം നമ്പര്‍ താരത്തിന് സാധിച്ചില്ല. ഏഴാം സീഡായ സിന്ധുവിന് അടുത്ത എതിരാളി ലോക ഒന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ ഫിട്ടിയാപോണ്‍ ചായ്‌വാനാണ്.

ക്വലാലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിനും, പുരുഷ സിംഗിള്‍സില്‍ പി. കശ്യപിനും ജയം.  

ലോക പത്താം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോച്ചു വോഗിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-13, 21-17. സിന്ധുവിന് മേല്‍ ഒരു രീതിയിലുമുള്ള ആധിപത്യം സ്ഥാപിക്കാന്‍ ലോക പത്താം നമ്പര്‍ താരത്തിന് സാധിച്ചില്ല. ഏഴാം സീഡായ സിന്ധുവിന് അടുത്ത എതിരാളി ലോക ഒന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ ഫിട്ടിയാപോണ്‍ ചായ്‌വാനാണ്.


പരിക്കില്‍ നിന്ന് ഭേദമായി എത്തിയ കശ്യപ് കൊറിയയുടെ ഹിയോ ക്വാങ് ഹീയേയാണ് പരാജയപ്പെടുത്തി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. നേരിട്ടുള്ള ഗെയിമിനാണ് കശ്യപ് ഹീയേ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-12, 21-17. ലോക 39-ാം റാങ്കിലുള്ള കശ്യപ് തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിടദ്‌സരണിനെയാണ് നേരിടുക.

അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സൈന നേവാള്‍ ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ ഐറിസ് വാങ്ങിനോടാണ് സയ്‌നയുടെ തോല്‍വി. 37 മിനിറ്റ് മാത്രം നീണ്ട് നിന്ന് മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വാങ്ങിന്റെ ജയം. സ്‌കോര്‍: 11-21, 17-21.  

വനിതാ ഡബിള്‍സിലും ഇന്ത്യന്‍ സഖ്യത്തിന് തോല്‍വി. ബി. സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം നെതര്‍ലന്‍ഡിന്റെ റോബിന്‍ തബേലിങ്-സെലീന പെയ്ക് എന്നിവരോടാണ് തോറ്റത്. ആദ്യ ഗെയിം ഇന്ത്യന്‍ സഖ്യത്തിന് നഷ്ടമായെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യ തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം ഗെയിം ഇന്ത്യക്ക് നഷ്ടമായി. സ്‌കോര്‍: 15-21, 21-19, 17-21.

  comment

  LATEST NEWS


  ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


  പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


  1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


  സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


  സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


  ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.