×
login
യുഎസ്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് പുറത്ത്

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റഷ്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 6-7 (11-13), 6-3, 3-6, 2-6. നിലവിലെ ചാമ്പ്യനായ മെദ്‌വദേവിന് ആദ്യ സെറ്റിലും രണ്ടാം സെറ്റിലും മാത്രമാണ് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത്.

ന്യൂയോര്‍ക്ക്: ലോക ഒന്നാം നമ്പര്‍ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ 23-ാം സീഡ് ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗിയോസാണ് മെദ്‌വദേവിനെ അട്ടിമറിച്ചത്.  

നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റഷ്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 6-7 (11-13), 6-3, 3-6, 2-6. നിലവിലെ ചാമ്പ്യനായ മെദ്‌വദേവിന് ആദ്യ സെറ്റിലും രണ്ടാം സെറ്റിലും മാത്രമാണ് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത്. കാരന്‍ കഷ്‌നോവ്, മാറ്റ്യോ ബരേറ്റിനി, കാസ്പര്‍ റൂഡ് എന്നിവരും പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.  

12-ാം സീഡ് പാബ്ലോ ബുസ്റ്റയെ കീഴടക്കിയാണ് കഷ്‌നോവ് അവസാന എട്ടിലെത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 3-6, 1-6, 6-4, 3-6 എന്ന സ്‌കോറിനായിരുന്നു കഷ്‌നോവിന്റെ ജയം. ഒന്നും നാലും സെറ്റുകള്‍ ബുസ്റ്റ നേടിയപ്പോള്‍ രണ്ടും മൂന്നും അഞ്ചും സെറ്റുകള്‍ സ്വന്തമാക്കിയാണ് കാഷ്‌നോവ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. നിക് കിര്‍ഗിയോസാണ് ക്വാര്‍ട്ടറില്‍ കാഷ്‌നോവിന്റെ എതിരാളി.


അലസ്സാന്‍ഡ്രോ ഫൊകിനയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ബരേറ്റിനി ക്വാര്‍ട്ടറിലെത്തിയതെങ്കില്‍ നാല് സെറ്റ് പോരാട്ടത്തില്‍ വിജയിച്ചാണ് കാസ്പര്‍ റൂഡിന്റെ മുന്നേറ്റം. 3-6, 7-6 (7-2), 6-3, 4-6, 6-2 എന്ന സ്‌കോറിനാണ് ബരേറ്റിനിയുടെ വിജയം. അഞ്ചാം സീഡ് കാസ്പര്‍ റൂഡ് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സന്റെ കോറന്റീന്‍ മൗടെറ്റിനെ പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 6-1, 6-2, 6-7 (4-7), 6-2.

വനിതാ സിംഗിള്‍സില്‍ കോകോ ഗഫ്, കരോലിനെ ഗാര്‍ഷ്യ, ഐല ടോമിയാനോവിച്ച്, ഓന്‍സ് ജാബ്യൂര്‍ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി.അഞ്ചാം സീഡ് ടുണീഷ്യയുടെ ജാബ്യൂര്‍ 18-ാം സീഡ് റഷ്യയുടെ വെറോണിക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍:  7-6 (6-1), 6-4.  29-ാം സീഡ് അമേരിക്കയുടെ അലിസണ്‍ റിസ്‌കെയെ 6-4, 6-1 എന്ന സ്‌കോറിന് തകര്‍ത്ത് 17-ാം സീഡ് ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍ഷ്യയും അവസാന എട്ടിലെത്തി.  

12-ാം സീഡ് അമേരിക്കയുടെ കോകോ ഗഫ് 7-5, 7-5 എന്ന സ്‌കോറിന് ചൈനയുടെ ഷാങ് ഷ്യയിയെയും ഓസ്‌ട്രേലിയയുടെ ഐല ടോമിയാനോവിച്ച് റഷ്യയുടെ ലിഡ്മില സംസൊംനാവയെ 7-6 (10-8), 6-1 എന്ന സ്‌കോറിനും തകര്‍ത്ത് അവസാന എട്ടില്‍ ഇടംപിടിച്ചു.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.