login
രാജ്യവ്യാപകമായി മെഡിക്കല്‍ ഓക്‌സിജന്‍‍ വിതരണത്തിന് അതിവേഗ സംവിധാനം; തീരുമാനം വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയങ്ങളുടെ യോഗത്തില്‍

ഓക്‌സിജനാണ് ആവശ്യമേറെ. ഓക്‌സിജന്‍ ഉത്പാദനം രാജ്യത്ത് 60 ശതമാനമെത്തിയെന്നും അത് വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശും മഹാരാഷ്ട്രയുമടക്കം ചില സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഫാക്ടറികളില്‍ നിന്ന് ഓക്‌സിജന്‍ കൊണ്ടുപോകുന്ന വലിയ ടാങ്കര്‍ ലോറികള്‍ ട്രെയിനുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് റെയില്‍വെ നടപടി തുടങ്ങിയത്. ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ ആരംഭിച്ചു.

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജനും മരുന്നും ഉപകരണങ്ങളുമടക്കം വേഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലേക്കെത്തിക്കാന്‍ നടപടി. വ്യവസായ വികസന-ആഭ്യന്തര വ്യാപരം മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിന്റേതാണ് തീരുമാനം. ഓക്സിജന്‍ പ്രത്യേക സംവിധാനത്തിലൂടെ റെയില്‍വേ വഴി അയച്ചുതുടങ്ങി.

ഓക്‌സിജനാണ് ആവശ്യമേറെ. ഓക്‌സിജന്‍ ഉത്പാദനം രാജ്യത്ത് 60 ശതമാനമെത്തിയെന്നും അത് വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മധ്യപ്രദേശും മഹാരാഷ്ട്രയുമടക്കം ചില സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ഫാക്ടറികളില്‍ നിന്ന് ഓക്‌സിജന്‍ കൊണ്ടുപോകുന്ന വലിയ ടാങ്കര്‍ ലോറികള്‍ ട്രെയിനുകളില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനാണ് റെയില്‍വെ നടപടി തുടങ്ങിയത്. ഇത്തരത്തിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ ആരംഭിച്ചു.  

മെഡിക്കല്‍ ഓക്‌സിജനുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോടും യോഗം നിര്‍ദേശിച്ചു. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പ്ലാന്റുകളിലെ ഉത്പാദനം വര്‍ധിപ്പിക്കാനും വ്യാവസായിക ആവശ്യത്തിനുള്ള ഉപയോഗം കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 22 മുതല്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ ഉത്പാദം നിര്‍ത്താനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മരുന്ന്, പെട്രോളിയം റിഫൈനറീസ്, സ്റ്റീല്‍ പ്ലാന്റ്, മലിനജല നിര്‍മാര്‍ജന പ്ലാന്റ്, ഭക്ഷണം-കുടിവെള്ളം ശുദ്ധീകരണം, ഓക്‌സിജന്‍ സിലിണ്ടര്‍ നിര്‍മാണ യൂണിറ്റ്, സംസ്ഥാനങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റു പ്രധാന മേഖലകള്‍ എ്ന്നിവയ്ക്ക് ഇതില്‍ ഒഴിവുണ്ട്. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.

വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജന്‍ വിതരണവും ഉല്‍പ്പാദനവും ഏപ്രില്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്താന്‍ നിര്‍ദേശമായി. എന്നാല്‍ മരുന്നു നിര്‍മാണം, ഊര്‍ജോല്‍പാദനം തുടങ്ങി അവശ്യ മേഖലയിലേക്കുള്ള ഉല്‍പാദന ശാലകള്‍ക്ക് ഈ നിയന്ത്രണമില്ലെന്ന് വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.

  comment

  LATEST NEWS


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ


  ഇടതുപക്ഷം വര്‍ഗീയത പറഞ്ഞു വോട്ടുകള്‍ തേടി; തുറന്നടിച്ച് ഷിബു ബേബിജോണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.