ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പോലീസിനെ അക്രമിച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കും. രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പ് വരുത്തുന്നതിനായ് ജോലിക്കിറങ്ങിയ പോലീസിനെ അക്രമിച്ചവര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പല സ്ഥലങ്ങളിലും ജനങ്ങള്‍ നിയമം പാലിക്കാതിരിക്കുകയും പോലീസിനെതിരെ വ്യാപക അക്രമം നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുക്കുന്നതെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ജനങ്ങളെ വീടിനുള്ളില്‍ തന്നെ ഇരുത്തുകയെന്നത് നിലവില്‍ പോലീസിന്റെ ചുമതലയാണ്. അതിന് പോലീസിനെ അക്രമിച്ചിട്ട് കാര്യമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: