×
login
കൊവിഷീല്‍ഡ്-സ്പുട്‌നിക് വാക്‌സിന്‍‍ മിശ്രിതം ഫലപ്രദമെന്ന് പഠനങ്ങള്‍; കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിതപഠനത്തിന് കേന്ദ്ര സമിതിയുടെ അനുമതി

റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനക്കയുടെ കൊവിഷീല്‍ഡ് എന്നിവയുടെ മിശ്രിതമുപയോഗിച്ച് നടത്തിയ പരീക്ഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിന് സമാനമായി കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിതമുപയോഗിച്ച് പരീക്ഷണം നടത്താനുള്ള അനുമതി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന് സമിതി നല്‍കി.

ന്യൂദല്‍ഹി: കൊവിഷീല്‍ഡ്-സ്പുട്നിക് വി വാക്‌സിനുകളുടെ മിശ്രിതം കൊവിഡിന് ഫലപ്രദമെന്ന് പഠനം. ഇവ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ലെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ആസ്ട്രാസെനക്കയുടെ കൊവിഷീല്‍ഡ് എന്നിവയുടെ മിശ്രിതമുപയോഗിച്ച് നടത്തിയ പരീക്ഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയും പഠന റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതിന് സമാനമായി കൊവിഷീല്‍ഡ്-കൊവാക്‌സിന്‍ മിശ്രിതമുപയോഗിച്ച് പരീക്ഷണം നടത്താനുള്ള അനുമതി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന് സമിതി നല്‍കി. കൂടാതെ കൊവാക്‌സിനും മൂക്കില്‍ കൂടി നല്‍കുന്ന വാക്‌സിനും ഉപയോഗിച്ചുള്ള പരീക്ഷണം ആരംഭിക്കാന്‍ ഭാരത് ബയോടെക്കിനും സമിതി നിര്‍ദേശം നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി കൂടി ലഭ്യമായ ശേഷമേ പരീക്ഷണങ്ങള്‍ ആരംഭിക്കൂ.  

അസര്‍ബൈജാനില്‍ 50 പേരിലാണ് കൊവിഷീല്‍ഡ്-സ്പുട്‌നിക് വി വാക്‌സിന്‍ മിശ്രിതം പരീക്ഷിച്ചത്. വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഇത്തരം പഠനങ്ങള്‍ നിര്‍ണായകമാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു. വാക്സിനുകളുടെ മിശ്രിതം പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. പല രാജ്യങ്ങളിലും നേരത്തേ തന്നെ മിശ്രിത വാക്സിനേഷന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു.

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.