login
ഇഎസ്‌ഐ ബോര്‍ഡ് യോഗം: കേരളത്തില്‍ 25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; സിക്ക്‌നെസ്, പ്രസവാനുകൂല്യങ്ങള്‍ക്ക് ഇളവ്

ഇഎസ്‌ഐ സിക്ക്‌നെസ് ആനുകൂല്യം ലഭിക്കുന്നതിന്, വര്‍ഷം 78 ഹാജര്‍ വേണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തില്‍ 39 ദിവസമാക്കി കുറയ്ക്കാനും കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. പ്രസവാനുകൂല്യം ലഭിക്കുന്നതിന് 70 ദിവസത്തെ ഹാജര്‍ വേണമെന്നത് 35 ദിവസമാക്കിയും കുറച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: കേരളത്തിലെ വിവിധ ഇഎസ്‌ഐ ആശുപത്രികളില്‍ 25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ദല്‍ഹിയില്‍ ചേര്‍ന്ന ഇഎസ്‌ഐ ബോര്‍ഡ് യോഗം അനുമതി നല്‍കി. കൊല്ലം നാവായിക്കുളം, തൃശൂരിലെ കൊരട്ടി, ആലുവ എന്നിവിടങ്ങളില്‍ പുതിയ ഡിസ്‌പെന്‍സറികള്‍ നിര്‍മിക്കും. രണ്ടു കോടി രൂപ വീതം ചെലവിട്ടാണ് പുതിയ ഡിസ്‌പെന്‍സറികള്‍ വരുന്നത്. കൊല്ലം ആശ്രാമത്തിലെ ഇഎസ്‌ഐ ആശുപത്രിയുടെ ശേഷി ഇരുനൂറ് ബെഡില്‍ നിന്ന് 300 ആക്കി ഉയര്‍ത്തും. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കും. എറണാകുളം നോര്‍ത്തിലെ ഇഎസ്‌ഐ ആശുപത്രി 60 ബെഡില്‍ നിന്ന് നൂറാക്കി ഉയര്‍ത്തും. കോഴിക്കോട് ചാലപ്പുറത്ത് ഇഎസ്‌ഐ ഡിസ്‌പെന്‍സറി, സബ് റീജിയണല്‍ ഓഫീസ് അടക്കം നാലുനില ഇഎസ്‌ഐ സമുച്ചയം നിര്‍മിക്കും. ഇതിനായി എട്ടുകോടി രൂപ അനുവദിച്ചു.

ഇഎസ്‌ഐ സിക്ക്‌നെസ് ആനുകൂല്യം ലഭിക്കുന്നതിന്, വര്‍ഷം 78 ഹാജര്‍ വേണമെന്ന നിബന്ധന കൊവിഡ് പശ്ചാത്തലത്തില്‍ 39 ദിവസമാക്കി കുറയ്ക്കാനും കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. പ്രസവാനുകൂല്യം ലഭിക്കുന്നതിന് 70 ദിവസത്തെ ഹാജര്‍ വേണമെന്നത് 35 ദിവസമാക്കിയും കുറച്ചിട്ടുണ്ട്. 21,000 രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഒരിക്കല്‍ ഇഎസ്‌ഐ അംഗമായവരുടെ ശമ്പളം 21,000 പരിധി പിന്നിട്ടാലും ഇഎസ്‌ഐ അംഗത്വം നിലനിര്‍ത്തും.

ഇഎസ്‌ഐ ആനുകൂല്യം ലഭിക്കുന്നതിന് ആറുമാസത്തെ സര്‍വ്വീസും 78 ഹാജരും വേണമെന്ന നിബന്ധന മാറ്റിയിട്ടുണ്ട്. ഇഎസ്‌ഐ അംഗത്വം ലഭിച്ചാലുടന്‍ തന്നെ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവും. ഇതുസംബന്ധിച്ച ദല്‍ഹി ഹൈക്കോടതി വിധി നടപ്പാക്കും. വിധിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ വിധി വരുന്നതു വരെ ഹൈക്കോടതി നിര്‍ദേശം പാലിക്കും.

30 ലക്ഷം രൂപയില്‍ അധികമുള്ള ഇഎസ്‌ഐ കോര്‍പ്പറേഷന്റെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ഇഎസ്‌ഐ ബോര്‍ഡിന്റെ അനുമതി വേണമെന്ന നിബന്ധന മാറ്റിയിട്ടുണ്ട്. ഇനി  മുതല്‍ അഞ്ചു കോടി രൂപ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാതു റീജിയണല്‍ ഡയറക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഇതു കേരളത്തിന് വലിയ നേട്ടമായി മാറുമെന്ന് ഇഎസ്‌ഐ ബോര്‍ഡംഗം വി. രാധാകൃഷ്ണന്‍ അറിയിച്ചു. ഇഎസ്‌ഐ ആശുപത്രികളിലെ പരിഷ്‌കരണങ്ങള്‍ക്ക് മൂന്നംഗ സാങ്കേതിക സമിതിയെ രൂപീകരിക്കാനും റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.