×
login
വൈറസിനെതിരായ പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും സൈനികന്‍: പ്രധാനമന്ത്രി

ദല്‍ഹിയിലെ കൊണാട്ട് പ്ലേസിന്റെ വീഡിയോ റീട്വീറ്റ് ചെയ്ത ശേഷം അദ്ദേഹം, ഞങ്ങള്‍ ഒരുമിച്ചാണെന്നും കോവിഡ് 19 ന്റെ ഭീഷണിയെതിരെ തങ്ങള്‍ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചുവെന്ന് പറഞ്ഞു.

ന്യൂദല്‍ഹി: ജനത കര്‍ഫ്യൂവിനെ പിന്തുണച്ച് കോടിക്കണക്കിനാളുകള്‍ ഇന്നലെ രാവിലെ മുതല്‍ 14 മണിക്കൂര്‍ വീട്ടില്‍ കഴിഞ്ഞതിനാല്‍ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നെന്നും, കോവിഡ് 19 ഭീഷണിയെ നേരിടാന്‍ ഇന്ത്യ തീരുമാനിച്ചതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ പിന്തുണ എന്നും ഉണ്ടാകുമെന്ന് ഉറപ്പുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അന്നേ ദിവസം ജനത കര്‍ഫ്യൂവിനേക്കുറിച്ച് ട്വീറ്റ് ചെയ്ത നിരവധി പേരുടെ ട്വീറ്റുകള്‍ റീ ട്വീറ്റ് ചെയ്തു. വൈറസിനെതിരായ പോരാട്ടത്തില്‍ ഓരോ ഇന്ത്യക്കാരനും സൈനികനാണെന്നും വരാനിരിക്കുന്ന പലിയ പോരാട്ടത്തിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദല്‍ഹിയിലെ കൊണാട്ട് പ്ലേസിന്റെ വീഡിയോ റീട്വീറ്റ് ചെയ്ത ശേഷം അദ്ദേഹം, ഞങ്ങള്‍ ഒരുമിച്ചാണെന്നും കോവിഡ് 19 ന്റെ ഭീഷണിയെതിരെ തങ്ങള്‍ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിച്ചുവെന്ന് പറഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് 'ഞായറാഴ്ച വീട്ടില്‍ താമസിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചതിന് വിവിധ മേഖലകളിലെ പ്രമുഖരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.


കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ടെലിവിഷന്‍ കണ്ടും ഭക്ഷണം കഴിച്ചും ജനങ്ങള്‍ക്ക് ഇരിക്കുവാന്‍ കഴിഞ്ഞു. കോവിഡ് 19 നെതിരായ ഈ യുദ്ധത്തില്‍ നിങ്ങള്‍ ഓരോരുത്തരും രാജ്യത്തിന് വിലപ്പെട്ട സൈനികനാണ്. നിങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് മറ്റ് ജീവിതങ്ങളെ സഹായിക്കും. ഈ സമയത്ത് പരമാവധി ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.  

 

 

  comment

  LATEST NEWS


  ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്


  വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്‌സ്ഓഫീസ് ഹിറ്റ്'


  മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്‍


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.