×
login
കര്‍ണാടകയില്‍ നിന്ന് സര്‍വീസുകള്‍ക്ക് ഇനി തടസ്സമുണ്ടാകില്ല; കേരളത്തിനുവേണ്ട അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും; ഉറപ്പുനല്‍കി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

കേരളത്തില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കാന്‍ 21 വഴികളുണ്ട്. ഇതെല്ലാം അടച്ചതായി ദക്ഷിണ കന്നഡ നോഡല്‍ ഓഫീസര്‍ പൊന്നുരാജ് പറഞ്ഞു.

ബെംഗളൂരു: കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്കുള്ള അവശ്യ സാധനങ്ങളുടെ സര്‍വീസിന് തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡ.  

കര്‍ണാടകത്തില്‍ നിന്ന് പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ളവ കേരളത്തില്‍ എത്തിക്കും. ഇതിനായി മൂന്നു റോഡുകള്‍ തുറന്നിട്ടുണ്ട്. ഒരു റോഡ് മംഗളൂരു വഴിയും രണ്ടെണ്ണം വയനാട് ജില്ലയിലും എത്തിച്ചേരുന്നതാണ്. കര്‍ണാടകത്തില്‍ നിന്നുള്ള വാഹനത്തിലാകും അവശ്യ സാധനങ്ങള്‍ കേരളത്തില്‍ എത്തിക്കുകയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അതിര്‍ത്തി ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ പറഞ്ഞു. കര്‍ണാകയുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളില്‍ കൊറോണ രോഗം കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.  

കേരളത്തില്‍ നിന്ന് ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കാന്‍ 21 വഴികളുണ്ട്. ഇതെല്ലാം അടച്ചതായി ദക്ഷിണ കന്നഡ നോഡല്‍ ഓഫീസര്‍ പൊന്നുരാജ് പറഞ്ഞു.  


കര്‍ണാടക-കേരള അതിര്‍ത്തിയായ തലപ്പാടിയിലൂടെ ഒരു വാഹനവും കടത്തിവിടില്ലെന്ന് എംഎല്‍എ വേദവ്യാസ കമ്മത്ത് പറഞ്ഞു. മംഗളൂരുവിലുള്ളവരുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.  

കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കണ്ണൂര്‍ വിരാജ്‌പേട്ടയിലൂടെയുള്ള ഗതാഗതം അനുവദിക്കില്ലെന്ന നിലപാട് പ്രാദേശിക ജനപ്രതിനിധികള്‍ ഇന്നലെ ആവര്‍ത്തിച്ചു.  

 

 

  comment

  LATEST NEWS


  വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ചതില്‍ അധികൃതര്‍ക്ക് വീഴ്ച; അവയവം കാത്തിരിക്കുന്നവരുടെ പട്ടിക പുതുക്കിയതിലും പിഴവുണ്ട്


  കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട് കയറി ആക്രമിച്ചു; സിപിഎം പഞ്ചായത്തംഗം ഉൾപ്പടെ ആറ് പേർ അറസ്റ്റിൽ


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.