ന്യൂദല്‍ഹി: കൊവിഷീല്‍ഡിന്റെ പത്തു കോടി ഡോസുകള്‍ ജൂണില്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. വാക്സിന് ക്ഷാമമുണ്ടെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
മെയ്മാസത്തില്‍ 6.5 കോടിയായിരുന്നു ഉല്പ്പാദനശേഷിയെന്നും സെറത്തിന്റെ ഗവണ്മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് കത്തില്‍ പറയുന്നുണ്ട്. ജൂണില്‍ 6.5 കോടിയും ജൂലൈയില്‍ 7 കോടിയും ആഗസ്റ്റിലും സെപ്റ്റംബറിലും 10 കോടി വച്ചും കൊവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കുമെന്നാണ് സെറം ഇന്‍സ്റ്റിറ്റിയൂട്ട് മെയ് ആദ്യം കേന്ദ്രത്തെ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: