×
login
സച്ചിദാനന്ദന്‍ രാഷ്ട്രീയത്തിന്റെ ഉച്ഛിഷ്ടം പേറുന്ന കാഴ്ചയുള്ള കുരുടന്‍; അരുന്ധതി റോയ് മത ഭീകരതയുടെ ദാസി; രൂക്ഷ വിമര്‍ശനവുമായി അഡ്വ. ബി ഗോപാലകൃഷ്ണന്‍

വ്യാജവാര്‍ത്തകള്‍ ചമച്ച് മോദിയെ തോല്‍പ്പിക്കാന്‍ സച്ചിദാനന്ദന്‍ നെറികേട് കാണിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

തൃശ്ശൂര്‍:ബംഗാള്‍ കാലാപ വിഷയത്തില്‍ മൗനംപാലിക്കുന്ന സച്ചിദാനനും അരുന്ധതി റോയിയും അടക്കമുള്ള സാഹിത്യകാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സച്ചിദാനന്ദന്‍ എഴുപത്തിയഞ്ചാം വയസ്സിലും അധമത്വത്തിന്റെ വ്യാപാരിയായും കാഴ്ചയുള്ള കുരുടനായും സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ ഉച്ചിഷ്ടം പേറുന്നയാളുമാണ്. മുസ്‌ളീം മത ഭീകരതയുടെ ദാസിയായി നൃത്തം ചവിട്ടുന്ന അരുന്ധതി റോയിയുമായി ചേര്‍ന്ന് കേരളത്തെ അപമാനിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

വ്യാജവാര്‍ത്തകള്‍ ചമച്ച് മോദിയെ തോല്‍പ്പിക്കാന്‍ സച്ചിദാനന്ദന്‍ നെറികേട് കാണിക്കുകയാണെന്ന് ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. സച്ചിദാനന്ദന്‍ ബംഗാളിലെ കൂട്ട ബലാല്‍സംഗം കാണാന്‍ കഴിയാത്ത ക്രൂരനായ കുരുടനാണ്.  കളവിനും പിന്തുണ കൊടുക്കുന്ന കേരളത്തിലെ സാഹിത്യ സാംസ്‌കാരിക ഉദര ജീവികളായ അരുന്ധതി റോയിയും സച്ചിദാനന്ദനും അടക്കമുള്ള സാംസ്‌കാരിക അധമന്മാര്‍ ബംഗാളിലെ ക്രൂരത കണ്ട് രസിക്കുകയായിരുന്നുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

രണ്ട് പേരുടേയും ഇര ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിന്ദുത്വവുമാണ്. ഏതോ മാളത്തില്‍ ഒളിച്ചിരുന്ന് കുല്‍സിത പ്രവര്‍ത്തനം നടത്തി കോറോണയെന്ന മഹാമാരി വൈറസ്സുമായി സഖ്യം ചേര്‍ന്ന് ഇരുവരും മോദിയെ ഭര്‍ത്സിക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ കാലത്തും എല്ലാവരും എല്ലാം പൊറുക്കുമെന്ന് കരുതേണ്ടെന്നും കാലം മറുപടി പറയാന്‍ കൂടി ഉള്ളതാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.