×
login
അഗ്‌നിപഥ് വിപ്ലവ പദ്ധതി; ഇന്ത്യന്‍ സൈന്യത്തെ ലോകത്തിന്റെ ഉന്നതിയിലെത്തിക്കും; പ്രധാനമന്ത്രിക്ക് പൂര്‍ണ പിന്തുണ; പ്രചരണത്തിന് മുന്നിട്ടിറങ്ങി ബിജെപി

സൈനിക റിക്രൂട്ട്‌മെന്റ് െ്രെഡവ് വിപ്ലവകരമായ ചുവടുവയ്പ്പാണ്. പദ്ധതി പൂര്‍ണമായി മനസ്സിലാക്കാന്‍ യുവാക്കള്‍ തയ്യാറാവണം. കഴിഞ്ഞ 8 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യയുടെ പ്രതിരോധ മേഖല കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെയധികം അര്‍പ്പിതമായതിനാല്‍ അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു: ഇന്ത്യയുടെ സൈന്യത്തെ ശക്തവും ലോകത്ത് ഉന്നതവുമായി നിലനിര്‍ത്തുന്ന ഒരു വിപ്ലവ പദ്ധതിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. ചിത്രദുര്‍ഗയില്‍ ഇന്നലെ നടന്ന ബിജെപി ദേശീയ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അഗ്‌നിപഥിന്റെ പേരില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അഗ്‌നിപഥ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ ചില ശക്തികള്‍ ആഗ്രഹിക്കുന്നില്ലെന്നും എനിക്കറിയാം. യുവാക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പരിഷ്‌കാരങ്ങളോ പുതിയ പദ്ധതികളോ ഇവര്‍ ആഗ്രഹിക്കുന്നില്ല. യുവാക്കള്‍ ഇപ്പോള്‍ ഇക്കൂട്ടരാല്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്.  


സൈനിക റിക്രൂട്ട്‌മെന്റ് െ്രെഡവ് വിപ്ലവകരമായ ചുവടുവയ്പ്പാണ്. പദ്ധതി പൂര്‍ണമായി മനസ്സിലാക്കാന്‍ യുവാക്കള്‍ തയ്യാറാവണം. കഴിഞ്ഞ 8 വര്‍ഷത്തെ ഭരണത്തില്‍ ഇന്ത്യയുടെ പ്രതിരോധ മേഖല കെട്ടിപ്പടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെയധികം അര്‍പ്പിതമായതിനാല്‍ അദ്ദേഹത്തില്‍ വിശ്വാസമുണ്ടായിരിക്കണമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.  

പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമുണ്ടെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പദ്ധതി നന്നായി മനസ്സിലാക്കാനും ഇതിനെ എതിര്‍ക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്നും താന്‍ യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും നദ്ദ പറഞ്ഞു.  നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് വേണ്ടി കഴിഞ്ഞ 8 വര്‍ഷമായി പ്രധാനമന്ത്രി മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ മറ്റൊരു പ്രധാനമന്ത്രിക്കും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിക്ക് പിന്നില്‍ ബിജെപി അണിനിരക്കുമെന്നും അദേഹം വ്യക്തമാക്കി.  

മണിക്കൂറുകള്‍ക്കകം നമ്മുടെ ജവാന്‍ അതിര്‍ത്തിയിലെത്തി യുദ്ധത്തിനൊരുങ്ങുന്നു. ഇന്നുവരെ ഒരു സര്‍ക്കാരും സര്‍ജിക്കല്‍ സ്‌െ്രെടക്ക് ഭാവനയില്‍ കണ്ടിട്ടില്ല. ആരെങ്കിലും പാക്കിസ്ഥാന് തക്ക മറുപടി നല്‍കിയിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. 

  comment

  LATEST NEWS


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.