×
login
കേന്ദ്രപദ്ധതികളും കേന്ദ്രം നല്‍കുന്ന പണവും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പിണറായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല.: അനുരാഗ് ഠാക്കൂര്‍

തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുവാക്കള്‍ തൊഴില്‍തേടി വിദേശങ്ങളിലേക്ക് പോവുക സ്വാഭാവികമാണ്. അങ്ങനെ നമ്മുടെ മസ്തിഷ്‌ക ചോര്‍ച്ച സംഭവിക്കുകയാണ്

തിരുവനന്തപുരം:കേന്ദ്രപദ്ധതികളും കേന്ദ്രം നല്‍കുന്ന പണവും സംസ്ഥാനത്തിന്റെ പുരോഗതിക്കായി പിണറായി സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ലന്ന് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍. ഇടതുസര്‍ക്കാര്‍ പിന്‍വാതിലിലൂടെ പാര്‍ട്ടി അണികളെയും ക്രിമിനിലുകളെയും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിയമിച്ചതുകൊണ്ട് കഴിവുള്ള കേരളത്തിന്റെ യുവത്വം നിലനില്‍പ്പിനായി വിദേശങ്ങളിലേക്ക് കുടിയേറുന്നു. പുതിയ വ്യവസായങ്ങള്‍ ഒന്നും തന്നെ ആരംഭിക്കുന്നില്ല. ഉള്ളവയെ അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നശിപ്പിക്കുന്നു. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ യുവാക്കള്‍ തൊഴില്‍തേടി വിദേശങ്ങളിലേക്ക് പോവുക സ്വാഭാവികമാണ്. അങ്ങനെ നമ്മുടെ മസ്തിഷ്‌ക ചോര്‍ച്ച സംഭവിക്കുകയാണ്.

ക്രിമിനലുകള്‍ക്കും സിപിഎം ഗുണ്ടകള്‍ക്കും സര്‍ക്കാര്‍ ഒത്താശയോടെ പോലീസില്‍ പോലും ജോലി ലഭിക്കുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ യുവാക്കളെ വെല്ലുവിളിക്കുകയാണ്. സ്വര്‍ണ-ഡോളര്‍ കടത്ത് കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും മന്ത്രിമാരുമായും നിയമസഭ സ്പീക്കറുമായും അടുത്ത ബന്ധമാണുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ കേസിലെ മറ്റൊരു പ്രധാനപ്രതിയാണ്. അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പോലീസിനെ ഉപയോഗിച്ച് എന്‍ഫോഴ്‌സ്‌മെന്റിനെതിരെ കേസെടുപ്പിച്ചത്. തെറ്റുകാരനല്ലെങ്കില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ അന്വേഷണത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും എന്തിന് ഭയപ്പെടുന്നു എന്നും അനുരാഗ് ഠാക്കൂര്‍ ചോദിച്ചു.

 കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിജയിച്ചെങ്കിലും കേരളം പരാജയപ്പെട്ടു. കേരളസര്‍ക്കാര്‍ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജന്‍സികള്‍ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാന്‍ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. കേരളത്തില്‍ നടക്കുന്നത് അഴിമതി മാത്രമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതിലൂടെ വന്‍ അഴിമതിക്കാണ് സര്‍ക്കാര്‍ കളമൊരുക്കിയത്.

കേന്ദ്രം ഇക്കഴിഞ്ഞ ഏഴുവര്‍ഷവും കേരളത്തെ കൈ അയച്ച് സഹായിച്ചു. നല്‍കാവുന്നതിന്റെ പരമാവധി ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കി. കുടിവെള്ള വിതരണത്തിന് ജല്‍ജീവന്‍ പദ്ധതി, എല്ലാ പാവപ്പെട്ട സ്ത്രീകള്‍ക്കും ഉജ്ജ്വല്‍ യോജന വഴി ഗ്യാസ് കണക്ഷന്‍, കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍, പാവപ്പെട്ട സ്ത്രീകള്‍ക്ക് 1500 രൂപ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് കേന്ദ്രം ചെയ്തത്. യുപിഎ ഭരണകാലത്ത് ഫിനാന്‍സ് കമ്മീഷന്റെ ഗ്രാന്റ് 15,297 കോടിയാണ് നല്‍കിയതെങ്കില്‍ എന്‍ഡിഎ ഭരണത്തില്‍ 44,856  കോടി രൂപയാണ് നല്‍കിയത്. റവന്യൂ കമ്മി നികത്താന്‍ യുപിഎ സര്‍ക്കാര്‍ 29,841  കോടി രൂപ നല്‍കിയപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ 71,713 കോടി രൂപയാണ് കേരളത്തിന് നല്‍കിയത്. ദുരന്തനിവാരണത്തിന് യുപിഎ കാലത്ത് 602 കോടിരൂപ നല്‍കിയെങ്കില്‍ മോദി സര്‍ക്കാര്‍ 1800 കോടിരൂപ നല്‍കി. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പതിനായിരം രൂപ ലഭിക്കാത്ത നിരവധി ആള്‍ക്കാള്‍ ഇപ്പോഴും കേരളത്തിലുണ്ട്.

അഴിമതി സാര്‍വത്രികമാക്കിയതിനൊപ്പം ഈ ഹിന്ദുവിരുദ്ധ സര്‍ക്കാര്‍ പ്രത്യേക മതവിഭാഗത്തെ പ്രീതിപ്പെടുത്തുകയാണ്. മതാചാരമായ ഹലാല്‍ പിന്തുടരാന്‍ ഇതരമതസ്ഥരെയും നിര്‍ബന്ധിക്കുന്നു. കേരളത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും നശിപ്പിക്കാനാണ് നീക്കം. ശബരിമലയിലെ ആചാരലംഘനം അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഭീകരപ്രവര്‍ത്തനമായ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ദേശസുരക്ഷയ്ക്ക് ഭീഷണിയായ സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന് ഭീഷണിയായ അവര്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.