×
login
മാറ്റമില്ലാത്ത ചിറയിന്‍കീഴിന്റെ മാറ്റത്തിനായി ജി.എസ്. ആശാനാഥ്

കരിയ്ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ത്ഥി ആശാനാഥ്ജി.എസ്. മുതിര്‍ന്ന വോട്ടര്‍ ഉണുക്കാളിയെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു

കരിയ്ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തില്‍ പങ്കെടുത്തശേഷം സ്ഥാനാര്‍ത്ഥി ആശാനാഥ് മുതിര്‍ന്ന വോട്ടര്‍ ഉണുക്കാളിയെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു. ചിത്രം: വി വി അനൂപ്

ചിറയിന്‍കീഴ്: മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍ എന്ന് കുറിച്ച ചിറയിന്‍കീഴിന്റെ സ്വന്തം സ്‌നേഹഗായകന്‍ മഹാകവി കുമാരനാശാന്‍ ജനിച്ച   കായിക്കര, അഭിനയത്തിന്റെ കൊടിമുടി കയറിയ കൊടിയേറ്റം ഗോപി, നിത്യഹരിത നായകന്‍  പ്രേംനസീര്‍, നാടകക്കളരി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പ്രൊഫ. ജി. ശങ്കരപ്പിള്ള  തുടങ്ങിയ മഹാത്മക്കളുടെയെല്ലാം   ജന്മത്താലും വാമനുപുരം നദിയുടെ വശ്യതകൊണ്ടും  സമ്പന്നമാണ് ചിറയിന്‍കീഴ്. കായലും കയറും ഇഴപിരിഞ്ഞുള്ള ജീവതം.

   എന്നാല്‍  ചിറയിന്‍കീഴിന്റെ സമ്പന്നത ഇന്ന് ഏടുകളില്‍ മാത്രം. ചിത്തിരതോണിയിലെ വശ്യത ഇന്ന് ചിറയിന്‍കീഴിനില്ല. ആശാന്റെ വരികളിലേതുപോലെ  മാറ്റത്തിനു വേണ്ടി കേഴുകയാണ് ഇന്ന് ചിറയിന്‍കീഴ്. ഈ കേഴലിനുള്ള ശാശ്വത പരിഹാരത്തിനുവേണ്ടി പരിശ്രമത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകരും   ചിറയിന്‍കീഴ് അസംബ്ലി മണ്ഡലത്തില്‍ മത്സരിക്കുന്ന ജി.എസ്. ആശാനാഥും

    കരിയ്ക്കാകുന്ന് കോളനിയിലെ കുടുംബയോഗത്തോടെ ആയിരുന്നു ആശാനാഥിന്റെ  ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  തുടക്കം. പേരുപോലെ ഒരു കുന്നിന്‍ പ്രദേശം. കോളനിയിലെ തൊണ്ണൂറ് കഴിഞ്ഞ ഉണുക്കാളി മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ ഒത്തു കൂടിയിട്ടുണ്ട്. ചിറയിന്‍കീഴ് മണ്ഡലത്തിന് നിയമസഭയുടെ  ഉപനാഥന്‍ ഉണ്ടായിരുന്നിട്ടും വികസനത്തിന് ഒരു നാഥനും ഇല്ലായിരുന്നുവെന്ന് ഉണുക്കാളിയുടെയും കൂടി നിന്നവരുടെയും മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാം.  കുടിവെള്ളവും വീടും ലഭിക്കാത്തതിന്റെ പരിദേവനങ്ങള്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. ഉണുക്കാളിയെ ഷാള്‍ അണിയിച്ച് ആശാനാഥ് ആശ്വസിപ്പിച്ചു.  ഞാന്‍ കൗണ്‍സിലറാണെന്നും തന്റെ വാര്‍ഡായ പാപ്പനംകോട് വാര്‍ഡിലെ കോളനികളില്‍ ഉണ്ടാക്കിയ വലിയ മാറ്റത്തെക്കുറിച്ച് ആശാനാഥ് ചുരുക്കം ചില വാക്കുകളില്‍ അവരെ ബോധ്യപ്പെടുത്തി.

ലൈഫ് പദ്ധതിയിലൂടെ ലക്ഷക്കണക്കിന് പേര്‍ക്ക് വീട് വച്ച് നല്‍കിയെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെ തുറന്നു കാട്ടുന്ന ലതയുടെ കൂരയ്ക്ക് മുന്നിലെത്തി  ആശാനാഥ്.  മണ്‍ചുമരുകളില്‍  ടാര്‍പ്പോളകൊണ്ട് മേഞ്ഞിരിക്കുന്ന വീട്ടിലെ ഒറ്റമുറിയില്‍ താമസിക്കുന്ന ലതയ്ക്ക് സ്വന്തമായി റേഷന്‍കാര്‍ഡുണ്ടായിരുന്നിട്ടും  ഒരു വീട് നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെയും ആയിട്ടില്ല.

തുടര്‍ന്ന്ശ്രീനാരായണ ഗുരുദേവന്റെ കര്‍മ്മഭൂമിയായ ശിവഗിരിക്കുന്നുകളിലേക്ക്. ശിവഗിരയിലെത്തി ഗുരുദേവ സമാധി മന്ദിരത്തില്‍  പ്രാര്‍ത്ഥന നടത്തിയ ശേഷം ശ്രീനാരായണധര്‍മ്മ  സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ സന്ദര്‍ശിച്ചു.  ആശയുണ്ടെങ്കിലേ ആഗ്രഹം സഫലമാകൂ എന്ന് സ്വാമി വിശുദ്ധാനനന്ദ. മണ്ഡലത്തിലെ സ്ത്രീകള്‍ മാത്രം വിചാരിച്ചാല്‍  മതി ജയിക്കാനാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണം പോലെ നിയമസഭയിലും അമ്പതു ശതമാനത്തിനായി വാദിക്കണമെന്നും സ്വാമി പറഞ്ഞു. സ്വാമിയില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം മടക്കം.

  ചിറയിന്‍കീഴിന്റെ സൗന്ദര്യം ചാലിച്ച ചിത്തര തോണിയില്‍ അക്കരെ പോകാന്‍ ... എന്ന  ഗാനത്തിന് പശ്ചാത്തലം ഒരുക്കിയ കയര്‍പിരിക്കുന്ന തൊഴിലാളികളുടെ അടുത്തേക്കായിരുന്നു അടുത്ത യാത്ര. ഉച്ചയോടെ ആനത്തലവട്ടം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ എത്തി. സിപിഎമ്മിന്റെ ഭരണത്തിന്‍ കീഴിലാണ് സംഘം. മിനിമം കൂലിക്ക് വേണ്ടി വാദിക്കുന്ന തൊഴിലാളി പ്രസ്ഥാനം നയിക്കുന്ന സൊസൈറ്റിയില്‍ പകലന്തിയോളം പണിയെടുത്താല്‍ ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 322 രൂപ. അതും കുടിശ്ശിക.പഠിപ്പുള്ള തങ്ങളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ പണിയില്ല.പകരം പരീക്ഷ എഴുതാത്തവര്‍ക്ക് പണി നല്‍കുന്നതായും കയര്‍ തൊഴിലാളി വിനീതയുടെ പരാതി. കേന്ദ്ര പദ്ധതികള്‍  ഓരോന്നായി  ആശാനാഥ് വിവരിച്ചപ്പോള്‍ തങ്ങള്‍ക്ക് അതൊന്നും ലഭിച്ചിട്ടില്ലെന്നായി തൊഴിലാളികള്‍. കേന്ദ്ര സഹായത്തോടെ കയര്‍ പിരിക്കുന്നതിന് അടുത്തിടെ എത്തിച്ച ആധുനിക യന്ത്രം തങ്ങളുടെ സര്‍ക്കാര്‍ നല്‍കിയെന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയൂണിന് ശേഷം ചിറയിന്‍കീഴ് പഞ്ചായത്തിലെ വിവിധ കോളനികലെ  കുടുംബയോഗങ്ങളില്‍ സംബന്ധിച്ചു.

 

 

  comment

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.