×
login
കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ ഭാസ്‌കര്‍റാവുവിന് മുഖ്യപങ്ക്: എസ്. സേതുമാധവന്‍

ആര്‍എസ്എസ് പ്രചാരക് ആയിരുന്ന സ്വര്‍ഗ്ഗീയ ഭാസ്‌കര്‍ റാവുജിയുടെ സ്മരണാര്‍ത്ഥം കേരള വനവാസി വികാസകേന്ദ്രം തിരുവനന്തപുരം മഹാനഗര്‍സമിതി സംഘടിപ്പിച്ച ഭാസ്‌കര്‍ റാവു സ്മൃതിസന്ധ്യയില്‍ മുതിര്‍ന്ന ആര്ര്‍എസ്എസ് പ്രചാരക് എസ്.സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: കേരളത്തില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് കാണുന്ന വളര്‍ച്ച കൈവരിക്കാനായതില്‍ ഭാസ്‌കര്‍റാവുവിന് മുഖ്യ പങ്കുണ്ടെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍. ബര്‍മയില്‍ ജനിച്ച് ബോംബെയില്‍ വളര്‍ന്ന അദ്ദേഹം ജീവിതത്തിന്റെ മുക്കാല്‍ പങ്കും പ്രവര്‍ത്തിച്ചത് കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ആര്‍എസ്എസ് വിഭാഗ് കാര്യാലയമായ ശക്തിനിവാസില്‍ കേരള വനവാസി വികാസകേന്ദ്രം തിരുവനന്തപുരം മഹാനഗര്‍സമിതി സംഘടിപ്പിച്ച  ഭാസ്‌കര്‍ റാവു സ്മൃതിസന്ധ്യയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘ സ്ഥാപകനായ ഡോക്ടര്‍ജിയുടെ ജീവിതം എന്തായിരുന്നു എങ്ങനെയായിരുന്നു എന്ന് സ്വജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്ന മഹാനായിരുന്നു ഭാസ്‌കര്‍ റാവു. എവിടെ പ്രവര്‍ത്തിക്കുന്നോ അവിടത്തെ ആളായി മാറണമെന്ന തത്വത്തിന് അദ്ദേഹം സ്വയം മാതൃകയായി. സ്വന്തം ജീവിതശൈലി സംഘ ആദര്‍ശങ്ങള്‍ക്കനുസരിച്ച് ചിട്ടപ്പെടുത്തി അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സ്വഭാവമഹിമ മൂലം ചെന്ന വീടുകളിലൊക്കെ കുടുംബാംഗങ്ങള്‍ തങ്ങളുടെ കാരണവരായി കണ്ട് സ്വീകരിച്ചു. തികഞ്ഞ ലജ്ജാശീലനായിരുന്ന അദ്ദേഹം അധികം സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു. പക്ഷേ ഹൃദയത്തില്‍ നിന്ന് സ്‌നേഹം പകര്‍ന്നുനല്‍കി പരിചയപ്പെട്ടവരുടെ ഒക്കെ ഹൃദയത്തില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. വിഷമതകളും ബുദ്ധിമുട്ടുകളുമായി തന്നെ സമീപിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ നിശ്ശബ്ദനായിരുന്ന് പൂര്‍ണമായും ക്ഷമയോടെ ശ്രവിച്ച് പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ അദ്ദേഹം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. അടിയന്തരാവസ്ഥ പോലുള്ള അങ്ങേയറ്റം വിഷമം പിടിച്ച സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹം സമയോചിതമായി ബുദ്ധിപൂര്‍വം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സമതുലിതമായ മനസ്സ് ലളിതമായി പ്രവര്‍ത്തിച്ച് പല പ്രതിസന്ധികളില്‍ നിന്നും പ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും കാര്യകര്‍ത്താക്കളെയും രക്ഷപ്പെടുത്തി. അതുപോലെ പുറമെ നിന്നുള്ള ആചരണങ്ങളും മറ്റ് ജീവിതശൈലികളും അടിച്ചേല്‍പ്പിക്കാതെ സ്വതസിദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് മുന്നോട്ടുപോകാന്‍ അദ്ദേഹം വനവാസികളെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. പ്രവര്‍ത്തകരുടെ മനസ്സിന് പ്രേരണയും ജീവിതത്തിന് ദിശാബോധവും നല്‍കാന്‍ അദ്ദേഹം എക്കാലവും അതീവശ്രദ്ധാലുവായിരുന്നു. അതിനായി തുടരെ കത്തുകളുമെഴുതിയിരുന്നു. സമൂഹജാഗരണം സമാജപരിവര്‍ത്തനം എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ഭാസ്‌കര്‍റാവു എന്ന ശ്രേഷ്ഠപുരുഷന്‍ അജാതശത്രുവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കി ഇടതുക്ഷത്തിന്റെയും ദേശദ്രോഹത്തിന്റെയും വിഷലിപ്തമായ പ്രചാരം പരാജയപ്പെടുത്തി മുന്നേറാന്‍ നമുക്ക് സാധിക്കണമെന്നും എസ്. സേതുമാധവന്‍ പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് റിട്ട. പ്രൊഫ. എം.എസ്. രമേശന്‍ അധ്യക്ഷത വഹിച്ചു. കേരള വനവാസി കല്യാണാശ്രമം സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ആമുഖപ്രഭാഷണം നടത്തി.

 

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.