login
താമര ചിഹ്നത്തില്‍ ജയിച്ച് അച്ചന്‍കുഞ്ഞ് ജോണും ബെന്നി മാത്യുവും; ഭരണം ബിജെപിക്ക്; പന്തളത്തേതാണ് ഭാവി കേരള രാഷ്ട്രീയം

ബിജെപിയുടെ പുതുമുഖങ്ങളായ കൗണ്‍സിലര്‍മാരില്‍ രണ്ട് പേര്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളും പള്ളി ഭാരവാഹികളുമാണ്.

തിരുവനന്തപുരം:  കേരളത്തില്‍ ബിജെപി ഭരിക്കുന്ന രണ്ടാമത്തെ നഗരസഭയായി പന്തളം മാറുമ്പോള്‍ അതില്‍ ഭാവിയുടെ രാഷ്ടീയ ചിത്രം കൂടിയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കൂടി ഒപ്പമുണ്ടായാല്‍ ഇരുമുന്നണിയേയും പരാജയപ്പെടുത്തി വിജയിക്കുക ബിജെപി എന്ന യാഥാര്‍ത്ഥ്യം . അയ്യപ്പന്റെ നാട്ടില്‍ അതാണ് തെളിഞ്ഞത്.

33 സീറ്റുകളുള്ള നഗരസഭയില്‍ 18 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണകക്ഷിയായ എല്‍ഡിഎഫ് വിജയം ഒന്‍പത് സീറ്റുകളിലൊതുങ്ങി. യുഡിഎഫിന് അഞ്ച് സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.  

ബിജെപിയുടെ പുതുമുഖങ്ങളായ കൗണ്‍സിലര്‍മാരില്‍ രണ്ട് പേര്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളും പള്ളി ഭാരവാഹികളുമാണ്. പന്തളം കുരമ്പാല സെന്റ്തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്‍ ട്രസ്റ്റി അച്ചന്‍കുഞ്ഞ് ജോണും പന്തളം അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയിലെ സെക്രട്ടറി ബെന്നി മാത്യുവുമാണ് നഗരസഭയിലേക്ക് ബി.ജെ.പി. സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ചത്.

നഗരസഭയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിച്ച മൂന്നാം വാര്‍ഡില്‍ ഇടതു വലതു മുന്നണി സ്ഥാനാര്‍ഥികളുള്‍പ്പെടെ ഏഴുപേരെ പിന്നിലാക്കിയാണ് 30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബെന്നി വിജയം കണ്ടത്. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫെലോഷിപ്പ് കൗണ്‍സല്‍ അംഗം, മുടിയൂര്‍ക്കോണം പൗരസമിതി പ്രസിഡന്റ്, പന്തളം വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. യു.സി.എസ്. സെക്രട്ടറിയും ഓര്‍ത്തഡോക്സ് സഭാ കൗണ്‍സില്‍ അംഗവുമായിരുന്നു. കേരള കോണ്‍ഗ്രസ്(എം)നിയോജക മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആദ്യ കൗണ്‍സിലറെന്ന അംഗീകാരവും ബെന്നിക്കുണ്ട്.

നഗരസഭയിലെ 15-ാം വാര്‍ഡില്‍നിന്ന് 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അച്ചന്‍കുഞ്ഞ് ജോണ്‍ വിജയിച്ചത്. അഞ്ചു വര്‍ഷം കുരമ്പാല സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ ട്രസ്റ്റിയായിരുന്നു അച്ചന്‍കുഞ്ഞ് ജോണ്‍. ഇപ്പോള്‍ പള്ളിയുടെ കീഴിലുള്ള സെന്റ് തോമസ് സ്‌കൂളിന്റെ ട്രസ്റ്റിയാണ്.

കുവൈത്തില്‍ ജോലിനോക്കിയിരുന്ന കാലത്ത് ഓര്‍ത്തഡോക്സ് അസോസിയേഷന്‍ മെമ്പറുമായിരുന്നു. ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാപ്രസിഡന്റും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന കൗണ്‍സിലംഗവുമാണ്.

 

  comment

  LATEST NEWS


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.