login
പട്ടിക ജാതിക്കാരനായ മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സിപിഎം ഗുണ്ടകള്‍ അക്രമിച്ചു; പ്രതിഷേധവുമായി ബിജെപി

തെരഞ്ഞെടുപ്പ് ദിവസം രാത്രി തിരികെ സഞ്ജു വീട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സിപിഎം - ഡിവൈ എഫ്‌ഐ ഗുണ്ടകളുടെ ആക്രമണമുണ്ടായത. വ്യാപകമായി ആക്രമണങ്ങള്‍ നടന്നിട്ടും പലപരാതികള്‍ നല്‍കിയിട്ടും പോലീസ് നിഷ്‌ക്രിയമാണ്.

ആലപ്പുഴ: തെരെഞ്ഞെടുപ്പില്‍ ജനപിന്തുണ നഷ്ടപ്പെട്ടു എന്ന്  ബോധ്യമായ  സിപിഎം  വ്യാപകമായി അക്രമം അഴിച്ചു വിടുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്  എം. വി ഗോപകുമാര്‍  പറഞ്ഞു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിക്ക് നേരെ പോലും യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തുകയായിരുന്നു. പട്ടിക ജാതിക്കാരനായ മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സഞ്ജുവിനു നേരെ നടന്ന ആക്രമണം പട്ടികജാതിക്കാരോടുള്ള സിപി എമ്മിന്റെ സമീപനമാണ് വ്യക്തമാക്കുന്നത്.  

തെരഞ്ഞെടുപ്പ് ദിവസം  രാത്രി തിരികെ സഞ്ജു  വീട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി സിപിഎം - ഡിവൈ എഫ്‌ഐ  ഗുണ്ടകളുടെ ആക്രമണമുണ്ടായത. വ്യാപകമായി ആക്രമണങ്ങള്‍ നടന്നിട്ടും പലപരാതികള്‍ നല്‍കിയിട്ടും പോലീസ് നിഷ്‌ക്രിയമാണ്. അക്രമകാരികളായ സിപിഎം- ഡി വൈ എഫ് ഐ  നേതാക്കന്മാരെ ഉടന്‍ അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടി വരുമെന്നും അദ്ദേഹം പ്രസ്താവനയില്‍  പറഞ്ഞു.  വള്ളികുന്നത്തെ ചില ബൂത്തുകളില്‍ പോലീസ് സഖാക്കളുടെ സഹായത്തോടെ സിപിഎം തെരഞ്ഞെടുപ്പ് പ്രക്രീയ അട്ടിമറിക്കാന്‍ ശ്രമിച്ചതായി യുവമോര്‍ച്ചയുടെ ആക്ഷേപം.  

വള്ളികുന്നം പടയണിവെട്ടം 171,172,173 ബൂത്തില്‍ രാവിലെ മുതല്‍ പോളിംഗ് സ്റ്റേഷനുള്ളില്‍ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റ നേത്യത്വത്തില്‍ പോലീസ് ഒത്താശയോടെ അമ്പതിലധികം സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു.  

  comment

  LATEST NEWS


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.