×
login
പ്രധാനമന്ത്രിയെ അവഹേളിച്ചു; മുന്‍ 24 ന്യൂസ് അവതാരകനായ അരുണ്‍കുമാറിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി

താന്‍ പോസ്റ്റ് ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമാണ്.

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി പ്രൊഫസറും, മുന്‍ 24 ന്യൂസ് അവതാരകനുമായ ഡോ . അരുണ്‍ കുമാര്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന വിധത്തില്‍ ഫേസ്ബുക് പോസ്റ്റ് ചെയ്തതിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന അരുണ്‍കുമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്. നിരവധി ആളുകള്‍ തെറ്റ് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റടിച്ചിട്ടും അരുണ്‍ തരുത്താന്‍ തയ്യാറായില്ല.


താന്‍ പോസ്റ്റ് ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാവാത്തത് കുറ്റകരമാണ്.ഗവര്‍ണ്ണറുടെ കീഴില്‍ വരുന്ന കേരള യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ അരുണ്‍ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണം എന്നും രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണന്‍ കത്തില്‍ ചൂണ്ടി കാട്ടി.

 

 

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.