×
login
സുപ്രീംകോടതി വിധി: സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ.സുരേന്ദ്രൻ

ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ കൊവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി സർക്കാർ സമ്മർദ്ദ ശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും  വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബിജെപി എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കൊവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐസിഎംആറിന്റെയോ ലോകാരോ​ഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ല. വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്. 

 ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കൊവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം. മൂന്നാംതരം​ഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരം​ഗത്തിന്റെ വലിയ ദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.  

മന്ത്രി എകെ ശശീന്ദ്രൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരിണിത്. ആ സർക്കാരിലെ ഒരു മന്ത്രി പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീപീഡന കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണ്. കുറ്റവാളികൾക്ക് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്നതിന്റെ ഉദ്ദാഹരണമാണിത്. ഭരിക്കുന്ന മന്ത്രിമാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുമാണ് സ്ത്രീപീഡകരെ സംരക്ഷിക്കുന്നത്. വേട്ടക്കാരുടെ സർക്കാർ ഭരിക്കുമ്പോൾ ഇരകൾക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

  comment

  LATEST NEWS


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ


  ചുഴലിക്കാറ്റ്; ആറു മാസം പിന്നിട്ടിട്ടും നഷ്ടപരിഹാരം കടലാസിലൊതുങ്ങി, നിമിഷ നേരം കൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ തകർന്നത് 32 ഓളം വീടുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.