×
login
കന്യാകുമാരിയെ നയിക്കാന്‍ ബിജെപിയുടെ നാരീശക്തി; അധികാരം പിടിച്ചെടുത്ത എട്ട് ടൗണ്‍ പഞ്ചായത്തുകളില്‍ ഏഴിന്റെയും അമരത്ത് വനിതകള്‍; യഥാര്‍ത്ഥ നവോത്ഥാനം

മിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ഡിഎംകെ, എഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി നേടിയത്. ഇതില്‍ 200 എണ്ണവും കന്യാകുമാരി ജില്ലയില്‍ നിന്നാണ്.

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ ടൗണ്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. എട്ട് ടൗണ്‍ പഞ്ചായത്തുകളുടെ ഭരണം ബിജെപിക്ക് ലഭിച്ചു. അതില്‍ ഏഴിന്റെയും അമരത്ത് വനിതകള്‍. മണ്ടയ്ക്കാട്, പുതുക്കട, ഇരണിയല്‍, താമരക്കുളം, വെള്ളിമല, ഇടയ്‌ക്കോട്, വില്ലുക്കുറി, ഗണപതിപുരം പഞ്ചായത്തുകളിലെ അധ്യക്ഷതെരഞ്ഞടുപ്പിലാണ് ബിജെപി വിജയിച്ചത്. വെള്ളിമല ഒഴികെ മറ്റ് ഏഴ് പഞ്ചായത്തുകളിലുമാണ് വനിതകളെ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്.

തമിഴ്‌നാടിന്റെ ചരിത്രത്തിലാദ്യമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില്‍ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു ഡിഎംകെ, എഡിഎംകെ മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പൊരുതിയാണ് 308 സീറ്റ് എന്ന ചരിത്രനേട്ടം ബിജെപി നേടിയത്. ഇതില്‍ 200 എണ്ണവും കന്യാകുമാരി ജില്ലയില്‍ നിന്നാണ്.  

തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം അവസാനിക്കുന്നതിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് എഡിഎംകെ സഖ്യമുപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചത്. വെറും നാല് ദിവസത്തിനുള്ളില്‍ 5480 സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയാണ് പാര്‍ട്ടി പോരാട്ടം കടുപ്പിച്ചത്. വെറും പതിനെട്ട് ദിവസത്തെ പ്രചാരണം കൊണ്ടാണ് ബിജെപി തമിഴ്‌നാട്ടില്‍ മുന്നേറ്റം നടത്തിയത്.


ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും ശേഷം ബിജെപി സംസ്ഥാനത്ത് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ അവകാശപ്പെട്ടിരുന്നു. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് വിഹിതമുള്ളപ്പോള്‍ എങ്ങനെയാണ് ആ അവകാശവാദം ഉന്നയിക്കുന്നതെന്ന ചോദ്യത്തിന്, തന്റെ പാര്‍ട്ടി വിജയിച്ച സ്ഥലങ്ങളുടെയും വോട്ട് വിഹിതത്തിന്റെയും അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കട്ടെ, കുറഞ്ഞപക്ഷം അവരുടെ കെട്ടിവെച്ച തുകയെങ്കിലും തിരിച്ചുപിടിക്കട്ടെ,' അദ്ദേഹം പറഞ്ഞു.

ഡിഎംകെ സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ ബിജെപി വാര്‍ഡ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ഥികള്‍ പോരാടിയത് 13 പാര്‍ട്ടികളുടെ സഖ്യത്തിനെതിരെയാണ്. ഈ 13 പാര്‍ട്ടികള്‍ക്കും ഒരു പ്രത്യയശാസ്ത്രവുമില്ല. ജാതിമത രാഷ്ട്രീയത്തില്‍ മാത്രമാണ് അവര്‍ നിലനില്ക്കുന്നതെന്നും അണ്ണാമലൈ പറഞ്ഞു.

എഐഎഡിഎംകെ സഖ്യം വിട്ട് ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ട് വോട്ടെണ്ണത്തില്‍ കരുത്ത് തെളിയിക്കാനായി. ചെന്നൈ കോര്‍പ്പറേഷനിലെ ഒരു സീറ്റ് ഉള്‍പ്പെടെ 230 ടൗണ്‍ പഞ്ചായത്ത് വാര്‍ഡുകളും 56 മുനിസിപ്പാലിറ്റി വാര്‍ഡുകളും 22 കോര്‍പ്പറേഷന്‍ വാര്‍ഡുകളും പാര്‍ട്ടി നേടി. കോര്‍പ്പറേഷന്‍ സീറ്റുകളുടെ എണ്ണം പത്തില്‍ നിന്ന് ഇരുപത്തിരണ്ടായി.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.